CinemaLatest NewsLocal NewsMovieNationalNews
രജനീക്കും വിജയിനും പിറകെ തമിഴ് നടൻ അജിത്തിനും ബോംബ് ഭീഷണി.

പ്രശസ്ത തമിഴ് സൂപ്പർസ്റ്റാർ അജിത്തിന്റെ വീട്ടിൽ ബോംബ് ഭീഷണി. അജിത്തിന്റെ ചെന്നെെ ഇഞ്ചമ്പക്കത്തുള്ള വീട്ടിൽ ബോംബ് വെച്ചിരിക്കുന്നതായി, പൊലീസ് കൺട്രോൾ റൂമിലേക്കാണ് അജ്ഞാത ഫോൺ കോൾ എത്തുന്നത്. ഉടൻ തന്നെ കോൾ കട്ടാവുകയും ചെയ്തു. തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയിൽ നിന്നാണ് കോൾ വന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരുകയാണ്.
അജ്ഞാത സന്ദേശം. നേരത്തെ തെന്നിന്ത്യൻ താരങ്ങളായ രജനീകാന്തിനും വിജയിക്കും സമാന രീതിയിൽ ബോംബ് ഭീഷണി ഉണ്ടായിട്ടുണ്ട്.
ഒരു മാസത്തിനിടയിലാണ് രജനീകാന്തിനും വിജയിക്കും ബോംബ് ഭീഷണി ഉണ്ടായത്. എന്നാൽ പിന്നീടിത് രണ്ടും വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. വിജയിക്ക് ഭീഷണി സന്ദേശം അയച്ച ഭുവനേശ് എന്ന വ്യക്തി പിന്നീട് പൊലീസ് പിടിയിലാവുകയും, മാനസിക സ്ഥിരിതയില്ലാത്ത വ്യക്തിയാണെന്ന് കണ്ട് വെറിതെ വിടുകയും ചെയ്തു.