keralaKerala NewsLatest News

ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഭവം; നടി ലക്ഷ്മി മേനോനും പങ്കാളി യെന്ന് പൊലീസ്

ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഭവത്തില്‍ നടി ലക്ഷ്മി മേനോനും പങ്കാളിയെന്ന് പൊലീസ് സ്ഥിരീകരിച്ചു. നടിയുടെ പങ്കാളിത്തം തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങളും പോലീസിന് ലഭിച്ചു. നടുറോഡില്‍ കാര്‍ തടഞ്ഞ് സംഘത്തോടൊപ്പം ലക്ഷ്മി മേനോന്‍ ആക്രമണം നടത്തിയതിനു പിന്നാലെയാണ് യുവാവിനെ കാറില്‍നിന്ന് വലിച്ചിറക്കി മറ്റൊരു വാഹനത്തില്‍ കടത്തിക്കൊണ്ടുപോയത്. സംഭവം ഓഗസ്റ്റ് 24-നാണ് എറണാകുളം നോര്‍ത്ത് പാലത്തിന് സമീപം നടന്നത്.

കേസില്‍ മിഥുന്‍, അനീഷ്, സോനമോള്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കൊപ്പമാണ് ലക്ഷ്മി മേനോനും ഉണ്ടായിരുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. നടി ഒളിവിലാണ് എന്നും പോലീസ് അറിയിച്ചു. ലക്ഷ്മി മേനോനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

സംഭവത്തിന് പിന്നിൽ ഒരു ബാറില്‍ നടന്ന തര്‍ക്കമാണ്. രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ വഴക്കിനെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് ഐടി ജീവനക്കാരനെ ആക്രമിച്ച് തട്ടിക്കൊണ്ടുപോകലിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. അതേസമയം, അറസ്റ്റിലായ സോനമോളിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ എതിര്‍സംഘത്തിലെ ഒരാളിനെതിരെയും കേസ് എടുത്തിട്ടുണ്ട്. മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ലക്ഷ്മി മേനോന്‍ കുംകി, ജിഗര്‍തണ്ട, അവതാരം, വേതാളം, ചന്ദ്രമുഖി 2 തുടങ്ങിയ സിനിമകളിലൂടെ പ്രശസ്തയാണ്.

Tag: IT employee kidnapped and beaten; Police allege actress Lakshmi Menon was also involved

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button