cricketinternational newsSportsWorld

‘സ്കിൻ ക്യാൻസർ സത്യമാണ്, ഇന്ന് എൻ്റെ മൂക്കില്‍ നിന്ന് മുറിച്ചുകളഞ്ഞു’: ഓസ്‌ട്രേലിയൻ മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ മൈക്കൽ ക്ലാർക്ക്





ഓസ്‌ട്രേലിയൻ മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ മൈക്കൽ ക്ലാർക്ക്, മൂക്കിൽ നിന്ന് സ്കിൻ ക്യാൻസർ നീക്കം ചെയ്ത വിവരം ഫോട്ടോയോടൊപ്പം സോഷ്യൽ മീഡിയയിൽ വെളിപ്പെടുത്തി. ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെയാണ് അദ്ദേഹം തന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള വിവരം പങ്കുവെച്ചത്. രോഗം നേരത്തെ തിരിച്ചറിഞ്ഞത് വലിയ ആശ്വാസമാണെന്നും ഇടയ്ക്കിടെ പരിശോധനകൾ നടത്തണമെന്ന് എല്ലാവരും ശ്രദ്ധിക്കണമെന്നും അദ്ദേഹം കുറിച്ചു. സ്ഥിരമായി ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടുവരുന്ന ക്ലാർക്ക്, സ്കിൻ ക്യാൻസറിനെതിരെ ജാഗ്രത പുലർത്താൻ ആരാധകരോട് മുന്നറിയിപ്പും നൽകി.

“സ്കിൻ ക്യാൻസർ യാഥാർഥ്യമാണ്, പ്രത്യേകിച്ച് ഓസ്‌ട്രേലിയയിൽ. ഇന്ന് എന്റെ മൂക്കിൽ നിന്നു വീണ്ടും ഒരു ഭാഗം നീക്കം ചെയ്യേണ്ടിവന്നു. ഇടയ്ക്കിടെ ത്വക്ക് പരിശോധനകൾ നടത്തി മുന്നൊരുക്കം കൈക്കൊള്ളണമെന്ന് എല്ലാവരെയും ഓർമ്മിപ്പിക്കാനാണ് ശ്രമം. പ്രതിരോധം ചികിത്സയെക്കാൾ നല്ലതാണ്. എനിക്ക് ഭാഗ്യം, പരിശോധനകൾ നിരന്തരം ചെയ്തതിനാൽ തന്നെ രോഗം വേഗത്തിൽ തിരിച്ചറിഞ്ഞു. എളുപ്പത്തിൽ കണ്ടെത്താൻ സഹായിച്ച ഡോ. ബിഷ് സോളിമന് നന്ദി,” – ക്ലാർക്ക് കുറിച്ചു.

2004 മുതൽ 2015 വരെ ഓസ്‌ട്രേലിയയ്ക്കായി 115 ടെസ്റ്റുകളും, 245 ഏകദിനങ്ങളും, 34 ട്വന്റി20 മത്സരങ്ങളും കളിച്ച ക്ലാർക്ക്, രാജ്യത്തിന്‍റെ മികച്ച ബാറ്റ്സ്മാൻമാരിൽ ഒരാളാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഓസ്‌ട്രേലിയ 2013-14ലെ ആഷസ് പരമ്പരയും 2015ലെ ഏകദിന ലോകകപ്പും നേടി. 74 ടെസ്റ്റുകളിലും 139 ഏകദിനങ്ങളിലും അദ്ദേഹം ക്യാപ്റ്റനായിരുന്നു.

Tag: Skin cancer is real, I had it cut off my nose today’: Former Australian cricket captain Michael Clarke

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button