Uncategorized

”മക്കളുടെ വിവാഹത്തിന് മാതാപിതാക്കളുടെ സമ്മതം നിർബന്ധമാക്കുന്ന നിയമം കൊണ്ടുവരണം”- ഹരിയാനയിലെ എംഎൽഎ റാം കുമാർ ഗൗതം

മക്കളുടെ വിവാഹം നടത്തുന്നതിന് മാതാപിതാക്കളുടെ സമ്മതം നിർബന്ധമാക്കുന്ന നിയമം കൊണ്ടുവരണമെന്ന് ഹരിയാനയിലെ ബിജെപി എംഎൽഎ റാം കുമാർ ഗൗതം. നിലവിലെ സാഹചര്യത്തിൽ ഇത്തരമൊരു നിയമം അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഹരിയാന നിയമസഭയിലാണ് ഗൗതം ഇതുസംബന്ധിച്ച് നിർദ്ദേശം മുന്നോട്ടുവച്ചത്.

“ഇപ്പോൾ യുവാക്കൾ ഒളിച്ചോടുന്ന സംഭവങ്ങൾ പതിവായിക്കൊണ്ടിരിക്കുന്നു. മക്കൾ ഇങ്ങനെ ഒളിച്ചോടിയതിനെ തുടർന്ന് മാതാപിതാക്കൾ ആത്മഹത്യ ചെയ്ത സംഭവങ്ങളും ഉണ്ടായി. ആണ്‍മക്കളായാലും പെൺമക്കളായാലും, വിവാഹത്തിന് മാതാപിതാക്കളുടെ അനുമതി നിർബന്ധമാക്കുന്ന നിയമം കൊണ്ടുവരണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു,” – എന്നാണ് ഗൗതം നിയമസഭയിൽ പറഞ്ഞത്.

Tag: A law should be brought to make parental consent mandatory for children’s marriage” – Haryana MLA Ram Kumar Gautam

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button