സുൽത്താൻ ബത്തേരി സ്വദേശി ഹേമചന്ദ്രന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി

സുൽത്താൻ ബത്തേരി സ്വദേശി ഹേമചന്ദ്രന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നതോടെ മൃതദേഹം ഹേമചന്ദ്രന്റേതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് കൈമാറി. വീട്ടിലെ പൊതുദർശനത്തിന് ശേഷം മാവൂർ റോഡ് ശ്മശാനത്തിൽ സംസ്കരിക്കും.
കണ്ണൂർ ലാബിൽ നടത്തിയ പരിശോധനാഫലമാണ് ഇന്നലെ പുറത്തുവന്നത്. ഒരു മാസത്തിലേറെയായി റിപ്പോർട്ട് വൈകിയതിനാൽ കുടുംബം മുഖ്യമന്ത്രിയെയും, ഡിജിപിയെയും, ജില്ലാ പൊലീസ് മേധാവിയെയും സമീപിച്ചിരുന്നു. ആദ്യഘട്ടത്തിലെ സാമ്പിൾ ശേഖരണത്തിലെ പിഴവാണ് പരിശോധന വൈകാൻ കാരണമായത്.
കോഴിക്കോട് മായനാട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന ഹേമചന്ദ്രന്റെ മൃതദേഹം കഴിഞ്ഞ ജൂൺ 28-ന് ചേരമ്പാടി വനമേഖലയിൽ നിന്നാണ് കണ്ടെത്തിയത്. 2024 മാർച്ച് 20-ന് വയനാട് സ്വദേശി ഹേമചന്ദ്രനെ കോഴിക്കോട്ടുനിന്ന് ഒരു സംഘം തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. മുഖ്യപ്രതികളായ നൗഷാദ്, ജ്യോതിഷ്, അജേഷ്, വെൽബിൻ മാത്യു ഉൾപ്പെടെ അഞ്ചുപേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.
Tag: The body of Hemachandran, a native of Sultan Bathery, was handed over to his relatives