keralaKerala NewsLatest News

സ്ത്രീകളെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട വകുപ്പുകൾ; രാഹുൽ മാങ്കൂട്ടത്തിൽക്കെതിരെ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തു

അശ്ലീല സന്ദേശ ആരോപണം നേരിടുന്ന എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽക്കെതിരെ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തു. സ്ത്രീകളെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശത്തെ തുടർന്ന് ക്രൈംബ്രാഞ്ച് സ്വമേധയാ കേസ് എടുത്തു. പുറത്ത് വന്ന സംഭാഷണങ്ങളിൽ രാഹുൽ വധഭീഷണി മുഴക്കിയതും ഗൗരവകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ പത്രസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് കേസെടുക്കാനുള്ള നിർദേശം പുറപ്പെടുവിച്ചത്.

ആരോപണങ്ങളും വെളിപ്പെടുത്തലുകളും ഉണ്ടായിരുന്നെങ്കിലും സ്ത്രീകൾ നേരിട്ട് പോലീസിൽ പരാതി നൽകിയിട്ടില്ല. അതിനാൽ കേസ് രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് പൊലീസ് നിയമോപദേശം തേടുകയായിരുന്നു.

അതേസമയം, നിർബന്ധിത ഗർഭച്ഛിദ്രത്തിന് സമ്മർദം ചെലുത്തിയെന്നാരോപിച്ച് ഹൈക്കോടതി അഭിഭാഷകൻ ഷിന്റോ സെബാസ്റ്റ്യൻ എറണാകുളം സെൻട്രൽ പൊലീസിൽ പരാതി സമർപ്പിച്ചിരുന്നു. എന്നാൽ പരാതിയിൽ യുവതിയുടെ തിരിച്ചറിയൽ, സംഭവം നടന്ന സമയം, സ്ഥലം തുടങ്ങിയ കാര്യങ്ങൾ വ്യക്തമല്ലാത്തതിനാൽ അന്വേഷണം ആരംഭിക്കാനായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

Tag: Crime Branch registers case against Rahul Mangkootathil under sections related to harassment of women

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button