keralaKerala NewsLatest News
കാസര്‍ഗോഡ് ഒരു കുടുംബത്തിലെ മൂന്നുപേര്‍ ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്തു

കാസര്‍ഗോഡ് അമ്പലത്തറയില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്തു. അമ്പലത്തറ പറക്കളായി സ്വദേശികളായ ഗോപി (60), ഭാര്യ ഇന്ദിര (57), മകന് രഞ്ചേഷ് (22) എന്നിവരാണ് മരിച്ചത്. മറ്റൊരു മകന് രാകേഷ് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സാമ്പത്തിക പ്രശ്നങ്ങളാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
ഇന്ന് പുലര്‍ച്ചെയാണ് സംഭവം. നാലുപേരും ജീവനൊടുക്കാനായി ആസിഡ് കഴിക്കുകയായിരുന്നു. നാട്ടുകാര്‍ ഇവരെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും ഒരാള്‍ കാഞ്ഞങ്ങാട്ടെ ആശുപത്രിയിലേക്ക് പോകുന്നതിനിടെയും രണ്ടുപേര്‍ പരിയാരത്തെ ആശുപത്രിയില്‍ വച്ചും മരണപ്പെടുകയായിരുന്നു. രാകേഷ് ഇപ്പോഴും പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ തുടരുകയാണ്.
Tag: Three members of a family commit suicide by consuming acid in Kasaragod