keralaKerala NewsLatest News
കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും മൊബൈൽ ഫോൺ പിടികൂടി; രണ്ട് ആഴ്ചയ്ക്കിടെ ജയിലിൽ നിന്നും പിടികൂടുന്ന അഞ്ചാമത്തെ മൊബൈൽ ഫോൺ

കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും മൊബൈൽ ഫോൺ പിടികൂടി. പുതിയ ബ്ലോക്കിലെ തടവുകാരനായ യു.ടി. ദിനേശിന്റെ സെല്ലിൽ ഒളിപ്പിച്ച നിലയിലാണ് ഫോൺ കണ്ടെത്തിയത്. ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കിടെ ജയിലിൽ നിന്നും പിടികൂടുന്ന അഞ്ചാമത്തെ മൊബൈൽ ഫോണാണ് ഇത്.
ഇതിനിടെ, ജയിലിലേക്ക് മൊബൈൽ എത്തിച്ചു നൽകുന്ന സംഘത്തിലെ ഒരാളെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജയിലിനുള്ളിലേക്ക് മൊബൈൽ ഫോണുകളും ലഹരി വസ്തുക്കളും എത്തിക്കുന്നതിന് പുറത്ത് വൻ ശൃംഖല പ്രവർത്തിക്കുന്നതായി ഇയാൾ അന്വേഷണത്തിൽ വെളിപ്പെടുത്തി.
Tag; Mobile phone seized again in Kannur Central Jail; fifth mobile phone seized from jail in two weeks