ആഗോള അയ്യപ്പ സംഗമമെന്ന പേരിൽ നടക്കുന്നത് രാഷ്ട്രീയ പരിപാടിയെന്ന് ആരോപണം; ഹൈക്കോടതിയിൽ ഹർജി

ശബരിമല തീർഥാടനത്തിന്റെ പേരിൽ നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. രാഷ്ട്രീയ പരിപാടിയായി മാറിയ സംഗമത്തിന് ദേവസ്വം ബോർഡിന്റെ ഫണ്ട് വിനിയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ടാണ് കളമശ്ശേരി സ്വദേശി എം. നന്ദകുമാർ (സെക്രട്ടറി, ഹൈന്ദവീയം ഫൗണ്ടേഷൻ) ഹർജി നൽകിയത്.
ഹിന്ദു മതതത്വങ്ങളിൽപ്പെട്ട ‘തത്വമസി’ പ്രചാരണത്തിനായി സർക്കാർ പണം ചെലവഴിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്നും മതകാര്യങ്ങളിൽ ഇടപെടാൻ സർക്കാരിന് അധികാരമില്ലെന്നും ഹർജിയിൽ പറയുന്നു.
സെപ്റ്റംബർ 20-ന് പമ്പാ തീരത്താണ് സംഗമം നടക്കുന്നത്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഭക്തജന സംഗമമായി വിശേഷിപ്പിക്കുന്ന ഈ പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കര്‍ണാടക, തെലങ്കാന സംസ്ഥാനങ്ങളിലെ മന്ത്രിമാർ, കേരളത്തിലെ കേന്ദ്രമന്ത്രിമാർ, പ്രതിപക്ഷ നേതാവ് തുടങ്ങി നിരവധി പ്രമുഖർ പങ്കെടുക്കും.
Tag: Petition filed in High Court alleging that the event being held in the name of Global Ayyappa Sangam is a political event