അയ്യപ്പസംഗമത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി പങ്കെടുക്കുന്നതിനെ ബിജെപി എതിര്‍ക്കുന്നത് പേടി കാരണം;ദേവസ്വം മന്ത്രി പി കെ ശേഖര്‍ബാബു

ചെന്നൈ: സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമത്തില്‍ തമിഴ്നാട് മുഖ്യമന്ത്രിയായ എം കെ സ്റ്റാലിന് പങ്കെടുക്കുന്നതിനെ ബിജെപി എതിര്‍ക്കുന്നത് പേടി കരണമാണെന്ന് ദേവസ്വം മന്ത്രി പി കെ ശേഖര്‍ബാബു പറഞ്ഞു . അടുത്ത വര്‍ഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ ബിജെപി യുടെ പേടിമാറ്റിക്കൊടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും മകന് ഉദയനിധി ഉദയനിധി സ്റ്റാലിനോ ആഗോള അയ്യപ്പ സംഗമത്തിന് എത്തിയാല്‍ തടയുമെന്ന് ബിജെപി കേരള സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞിരുന്നു.
ഒന്നിനും കൊള്ളാത്ത സ്റ്റാലിന്റെ മകന് ഉദയനിധി ഹിന്ദു വിശ്വാസം മാറാരോഗം ആണെന്ന് പറഞ്ഞ ആളാണെന്നും . ഇതെല്ലാം ഓരോ ഹിന്ദുവിന്റെയും മനസില്‍ ആഴത്തില്‍ പതിഞ്ഞിട്ടുണ്ടെന്നും . ആരും ഇത് ഒരിക്കലും മറക്കുകയോ നിങ്ങളോട് പൊറുക്കുകയോ ഇല്ല എന്നും . ഇരുവരും വിശ്വാസികളോട് മാപ്പ് പറഞ്ഞാലേ കേരളത്തിലേക്ക് വരാന്‍ സാധിക്കുകയുള്ളു എന്നും രാജീവ് പറഞുന്നു.
തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ സിപിഐഎം സര്‍ക്കാര്‍ അയ്യപ്പ സംഗമം ആഘോഷിക്കുന്നത് ഒരു നാടകവും ജനങ്ങളെ വിഡ്ഢികളാക്കാനുള്ള കുതന്ത്രത്തിന്റെ ഭാഗവുമാണ്. ഈ വിഷയത്തില്‍ തങ്ങളുടെ ശക്തിയെ കുറച്ചുകാണരുത്. ഒരു ഇന്ത്യക്കാരന്റെയും വിശ്വാസത്തെ അപമാനിക്കാന്‍ ബിജെപി അനുവദിക്കില്ലെന്നും അദ്ദേഹം എക്സിലൂടെയുള്ള കുറിപ്പിൽ പറഞ്ഞു.
TAG: The BJP opposes Tamil Nadu Chief Minister’s participation in the Ayyappa Sangamam out of fear; Devaswom Minister P K Shekhar Babu.