accidentDeathkeralaLatest NewsNews
കാസർഗോഡ് തലപ്പാടിയിൽ കർണാടക RTC ബസ് നിയന്ത്രണം വിട്ട് അപകടം അഞ്ചു മരണം

കാസർകോട് : കേരള – കർണാടക അതിർത്തിയായ തലപ്പാടിയിൽ കര്‍ണാടക ആര്‍ടിസി ബസ് നിയന്ത്രണം വിട്ടു റോഡരികില്‍ നിന്നവരെ ഇടിച്ചു തെറിപ്പിച്ചു. അപകടത്തിൽ അഞ്ചു മരണം. കർണാടക ആർടിസിയുടെ ബസ് ആണ് അപകടത്തിൽപ്പെട്ടത്. ബസിൻ്റെ ബ്രേക്ക് പോയതാണ് അപകട കാരണം. അമിതവേഗത്തിലെത്തിയ ബസ്, കാത്തിരിപ്പു കേന്ദ്രത്തിലേക്കു പാഞ്ഞുകയറുകയായിരുന്നു. സമീപത്തുണ്ടായിരുന്ന ഓട്ടോയിലും ബസ് ഇടിച്ചു. അപകടത്തില്‍ ഓട്ടോ പൂര്‍ണമായും തകര്‍ന്നു. ഓട്ടോറിക്ഷയിലുണ്ടായിരുന്ന മൂന്നുപേരും ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ ഉണ്ടായിരുന്ന രണ്ടുപേരുമാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റവരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രേവേശിപ്പിച്ചു . മരിച്ചവരുടെയും പരുക്കേറ്റവരുടെയും വിവരങ്ങൾ ലഭ്യമായിട്ടില്ല.