CrimekeralaKerala NewsLatest NewsNews
മലപ്പുറത്ത് വനിതാ ബിജെപി നേതാവിനെ പീഡിപ്പിച്ചെന്ന് പരാതി യൂട്യൂബർ അറസ്റ്റിൽ

വണ്ടൂര്‍: മലപ്പുറം വണ്ടൂരില്‍ ബിജെപി വനിതാ നേതാവിനെ യൂട്യൂബര്‍ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് പരാതി .സംഭവത്തില്‍ യൂ ട്യൂബർ കൂരാട് സ്വദേശി സുബൈര്‍ ബാപ്പുവിനെ വണ്ടൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഈ മാസം പത്തിന് വൈകീട്ടോടെ വനിതാ നേതാവിനെ വീട്ടിലെത്തി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു എന്നാണ് പരാതി. പരാതിക്കാരിയും മകളും മാത്രം വീട്ടിൽ ഉള്ള സമയത് പ്രതി വീട്ടിൽ അതിക്രമിച്ചു കയറി മാനഭംഗപ്പെടുത്തി എന്നാണ് പരാതി. പിന്നീട് നിരന്തരം ഫോണിൽ വിളിച്ച് ഇക്കാര്യം പറഞ്ഞു ശല്യം ചെയ്തതായും സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചെന്നും പരാതിയില്‍ യുവതി പറയുന്നുണ്ട്. പ്രതി സുബൈര്‍ ബാപ്പു മുന്‍പ് ബിജെപി പ്രവര്‍ത്തകനായിരുന്നു. സ്വഭാവദൂഷ്യത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതാണെന്നുമാണ് പരാതിക്കാരിയുടെ ആരോപണം.