നിയമ വിദ്യാർത്ഥിയുടെ കൂട്ട ബലാത്സംഗം;ഒരാളെ കൂടി അറസ്റ് ചെയ്തു

പശ്ചിമ ബംഗാള്‍: കൊല്‍ക്കത്തയില്‍ നിയമ വിദ്യാര്‍ത്ഥിയെ കൂട്ട ബലാത്സംഗം ചെയ്ത കേസ് ഒരാളുടെകൂടി അറസ്റ്റ് രേഖപ്പെടുത്തി പോലീസ് . ലോ കോളേജിലെ സുരക്ഷാ ജീവനക്കാരനെയാണ് അറസ്റ്റ് ചെയ്തത് .ബലാത്സംഗത്തിന് സഹായം ചെയ്തുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് സുരക്ഷ ജീവനക്കാറൺ അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായിരിക്കുന്ന .കോളേജിന്റെ മുന്‍ യൂണിറ്റ് പ്രസിഡഡന്റായ മൊണോജിത് മിശ്രയാണ് കേസിലെ മുഖ്യപ്രതി.സെയ്ബ് അഹമ്മദ് (19), പ്രമിത് മുഖര്‍ജി (20) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് കേസിനു ആസ്പദമായ സംഭവം .24കാരിയായ പെണ്‍കുട്ടി പരീക്ഷയുമായി ബന്ധപ്പെട്ട ഫോമുകള്‍ പൂരിപ്പിക്കാന്‍ കോളേജില്‍ എത്തിയത്.അതിജീവിതയായ പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ കസ്ബ പൊലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത്.ജൂണ്‍ 25-ന് രാത്രി 7.30 നും 10.50 -നും ഇടയിലാണ് ദാരുണ സംഭവമുണ്ടായതെന്നാണ് പോലീസിന്റെ വെളിപ്പെടുത്തൽ