സാങ്കേതിക സർവകലാശാല സാമ്പത്തിക പ്രതിസന്ധി; ചൊവ്വാഴ്ച സിൻഡിക്കേറ്റ് യോഗം
സാങ്കേതിക സർവകലാശാല നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനായി സിൻഡിക്കേറ്റ് യോഗം വിളിക്കാൻ വൈസ് ചാൻസലർ രജിസ്ട്രാറിനെ നിർദേശിച്ചു. ചൊവ്വാഴ്ചയാണ് യോഗം ചേരുക. അതിനു മുന്നോടിയായി തിങ്കളാഴ്ച ഫിനാൻസ് കമ്മിറ്റി യോഗവും നടക്കും. ബജറ്റ് പാസാക്കലാണ് സിൻഡിക്കേറ്റ് യോഗത്തിന്റെ പ്രധാന അജണ്ട.
ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങിയ സാഹചര്യത്തിലാണ് അടിയന്തര നടപടികൾ ആരംഭിച്ചത്. ഫിനാൻസ് കമ്മിറ്റി യോഗത്തിന് പിന്നാലെ സിൻഡിക്കേറ്റ് യോഗം ചേരുകയും, ബജറ്റ് അംഗീകാരം ലഭിക്കുകയും ചെയ്താൽ നിലവിലെ പ്രതിസന്ധി മാറുമെന്ന് പ്രതീക്ഷിക്കുന്നു.
സിൻഡിക്കേറ്റ് യോഗം സമയത്ത് ചേരാത്തതാണ് പ്രതിസന്ധിയ്ക്ക് കാരണം. വാഹനങ്ങൾക്ക് പെട്രോൾ വാങ്ങാൻ പോലും പണം ഇല്ലാത്ത അവസ്ഥയും, സോഫ്റ്റ്‌വെയർ-ഇന്റർനെറ്റ് സേവനങ്ങൾക്ക് പോലും തുക നൽകാനാകാത്ത പ്രതിസന്ധിയും സർവകലാശാല നേരിടുന്നുണ്ട്. ബജറ്റ് അംഗീകരിക്കുന്നത് മാത്രമേ സാമ്പത്തിക തടസ്സങ്ങൾക്ക് പരിഹാരമാകൂ.
Tag: Technical University financial crisis; Syndicate meeting on Tuesday