ഇസ്രയേൽ വ്യോമാക്രമണത്തിൽ യെമൻ പ്രധാനമന്ത്രി അഹമ്മദ് അൽ റഹാവി കൊല്ലപ്പെട്ടതായി റിപ്പോർട്ട്

യെമൻ തലസ്ഥാനമായ സനയിലെ ഇസ്രയേൽ വ്യോമാക്രമണത്തിൽ ഹൂതി ഭരണകൂടത്തിന്റെ പ്രധാനമന്ത്രി അഹമ്മദ് അൽ റഹാവി കൊല്ലപ്പെട്ടതായി യെമനി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റഹാവി താമസിച്ചിരുന്ന അപ്പാർട്മെന്റിനെയാണ് ആക്രമിച്ചത്. റഹാവിക്കൊപ്പം നിരവധി നേതാക്കളും കൊല്ലപ്പെട്ടിട്ടുണ്ടെന്ന സൂചനകളും പുറത്തുവന്നിട്ടുണ്ട്.
യെമൻ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ ഇസ്രയേൽ മാധ്യമങ്ങളും ഉദ്ധരിച്ചെങ്കിലും, ഇസ്രയേൽ സർക്കാർ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. ആഭ്യന്തര യുദ്ധത്തിന് പിന്നാലെ സന ഉൾപ്പെടെയുള്ള വടക്കൻ മേഖല ഹൂതികളുടെ നിയന്ത്രണത്തിലാണ്, അതേസമയം തെക്കൻ പ്രദേശങ്ങൾ പ്രസിഡന്റ് റഷാദ് അൽ അലിമിയുടെ നേതൃത്വത്തിലാണ്.
ഹൂതികൾക്ക് ഹമാസ്, ഹിസ്ബുല്ല, ഇറാൻ എന്നിവരുടെ പിന്തുണയുണ്ട്. കഴിഞ്ഞ രണ്ട് ആഴ്ചക്കിടെ ഇസ്രയേൽ യെമൻ തലസ്ഥാനത്ത് നിരവധി വ്യോമാക്രമണങ്ങൾ നടത്തി. 10 ഹൂതി മന്ത്രിമാരെ ലക്ഷ്യമിട്ടിരുന്നു എന്നും ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
Tag: Yemeni Prime Minister Ahmed al-Rahawi reportedly killed in Israeli airstrike