keralaKerala NewsLatest News

ഔദ്യോഗിക പരിപാടികളിൽ രാഹുലിനെ പങ്കെടുക്കാൻ അനുവദിക്കില്ലെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാർ

അശ്ലീല ഫോൺ സംഭാഷണവുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തലിനെതിരെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാർ കടുത്ത പ്രതികരണവുമായി രംഗത്ത്. ഔദ്യോഗിക പരിപാടികളിൽ രാഹുലിനെ പങ്കെടുക്കാൻ അനുവദിക്കില്ലെന്നും പാലക്കാട് എത്തുകയാണെങ്കിൽ ശക്തമായ സമരവുമായി ബിജെപി ഇറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. ക്ലബ്ബുകളുടെയോ റെസിഡൻസ് അസോസിയേഷനുകളുടെയോ പരിപാടികളിൽ എംഎൽഎ എന്ന നിലയിൽ പങ്കെടുക്കാൻ ശ്രമിച്ചാലും തടസ്സം നേരിടുമെന്നും കൃഷ്ണകുമാർ മുന്നറിയിപ്പ് നൽകി.

അതേസമയം, സിപിഐഎമ്മിന്റെയും ബിജെപിയുടെയും പ്രതിഷേധങ്ങളെ അവഗണിച്ച് രാഹുലിനെ പാലക്കാട്ടെ വിവിധ ഓണാഘോഷങ്ങളിലും മറ്റ് പരിപാടികളിലും എത്തിക്കാനുള്ള നീക്കവുമായി കോൺഗ്രസിലെ എ ഗ്രൂപ്പും അദ്ദേഹത്തിന്റെ അടുത്ത സഹപ്രവർത്തകരും രംഗത്തുണ്ടെന്നാണ് റിപ്പോർട്ടുകൾ.

സന്ദീപ് വാര്യരെ കുറിച്ചും കൃഷ്ണകുമാർ പ്രതികരിച്ചു. “അനാഥ പ്രേതം പോലെ നടക്കുന്ന ഒരാളുടെ ആരോപണങ്ങൾക്ക് മറുപടി പറയേണ്ട സാഹചര്യമില്ല. ഇലക്ഷനിൽ നൽകിയ വിവരങ്ങൾ 100 ശതമാനം ശരിയാണ്. കോൺഗ്രസിനുള്ളിൽ തന്നെ സന്ദീപിനെ മുങ്ങാതിരിക്കാൻ സഹായിക്കുന്നവരാണ് ഉള്ളത്. അതിന് ഞങ്ങൾ ഒന്നും ചെയ്യേണ്ട കാര്യമില്ല,” എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tag: BJP state vice president C. Krishnakumar will not allow Rahul makoottathil to attend official events

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button