CrimeDeathKerala NewsLatest NewsLocal News

മദ്യ ലഹരിയിൽ വഴക്കിട്ട് അച്ഛൻ മകനെ തള്ളി, തലയിടിച്ചു മകൻ മരിച്ചു,

കോഴിക്കോട് ബാലുശേരി കിനാലൂരിൽ അച്ഛൻ മകനെ കൊലപ്പെടുത്തി. അരയിടത്ത് വയൽ വേണുവിന്‍റെ മകൻ അലൻ ആണ് മരിച്ചത്. ശനിയാഴ്ച രാത്രി മദ്യപിച്ചെത്തിയ വേണു ഭാര്യയുമായി വഴക്കുണ്ടാക്കി. ഇത് തടയാൻ ശ്രമിച്ച മകനെ പിടിച്ച് തളളിയപ്പോൾ തല ഭിത്തിയിൽ ഇടിച്ചായിരുന്നു മരണം സംഭവിച്ചത്. സംഭവമറിഞ്ഞ് എത്തിയ നാട്ടുകാര്‍ ബാലുശ്ശേരി പൊലീസിനെ വിവമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി വേണുവിനെ അറസ്റ്റ് ചെയ്ത് ബാലുശ്ശേരി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അലന്‍റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കോവിഡ് പരിശോധനക്ക് ശേഷം മൃതദേഹം വിട്ടു കൊടുക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button