”അത് മനപ്പൂർവ്വം ചെയ്യുന്ന ഒന്നല്ല, നിയന്ത്രിക്കാൻ കഴിയുന്നില്ല”; എഡിഎച്ച്ഡി രോഗമുണ്ടെന്ന് വെളിപ്പെടുത്തി ബിടിഎസ് താരം ജോങ് കുക്ക്

കഴിഞ്ഞ ദിവസമാണ് ബിടിഎസ് താരം ജോങ് കുക്ക് തനിക്ക് എഡിഎച്ച്ഡി രോഗമുണ്ടെന്ന് വീവേഴ്സ് ലൈവിനിടെ ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞത്. ലോകമെമ്പാടുമുള്ള വമ്പൻ ആരാധകവൃന്ദം ബിടിഎസിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുമ്പോഴാണ് ഈ കെ-പോപ്പ് ബാന്‍ഡ് ആയ ബിടിഎസിലെ ജോങ് കുക്കിന്റെ വെളിപ്പെടുത്തൽ.
ലൈവിനിടെ സ്ഥിരമായി ചലിച്ചുകൊണ്ടിരുന്നതിന്റെ കാരണം എന്താണെന്ന് ചോദിച്ച ആരാധകനോട്, അത് മനപ്പൂർവ്വം ചെയ്യുന്ന ഒന്നല്ലെന്നും, നിയന്ത്രിക്കാൻ കഴിയാത്തതാണെന്നും, തനിക്ക് എഡിഎച്ച്ഡി ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ജോങ് കുക്കിന്റെ ഈ വെളിപ്പെടുത്തലിനെ ആരാധകർ മനസ്സിലാക്കി പിന്തുണയും പ്രകടിപ്പിച്ചു. അമേരിക്കയിൽ അടുത്ത വർഷം പുറത്തിറങ്ങാനിരിക്കുന്ന പുതിയ ആൽബത്തിന്റെ ഒരുക്കത്തിലാണ് സംഘം.
എന്താണ് എഡിഎച്ച്ഡി?
അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ (ADHD) എന്ന് വിളിക്കുന്ന അവസ്ഥ സാധാരണയായി കുട്ടികളിൽ കൂടുതലായും, ചിലപ്പോൾ മുതിർന്നവരിലും കണ്ടുവരുന്ന ഒരു നാഡീവ്യൂഹ വികസന സംബന്ധമായ പ്രശ്നമാണ്. ശ്രദ്ധ കേന്ദ്രീകരിക്കാനാകാതെ പോകുന്നത് (inattention), ക്ഷമയില്ലാതെ എടുത്തുചാടുന്ന പ്രവൃത്തികൾ (impulsivity), സ്ഥിരമായി അലയുന്ന പ്രവൃത്തികൾ (hyperactivity) എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ.
മുതിർന്നവരിൽ ഹൈപ്പർ ആക്ടിവിറ്റി കുറച്ച് വ്യക്തമല്ലാതിരിയ്ക്കാമെങ്കിലും, അസ്വസ്ഥത, ചഞ്ചല സ്വഭാവം, ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലെ ബുദ്ധിമുട്ട് തുടങ്ങിയ വെല്ലുവിളികൾ തുടരുമെന്നതാണ് പ്രത്യേകത. ചികിത്സയിൽ കുട്ടികളുടെയും മുതിർന്നവരുടെയും രീതികൾ ഏറെ സമാനമാണ്—മരുന്നുകൾ, കൗൺസിലിംഗ്/തെറാപ്പി, കൂടാതെ ADHD-യോടൊപ്പം ഉണ്ടാകാവുന്ന മറ്റ് മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് പിന്തുണ എന്നിവയാണ് പ്രധാനമായും ഉൾപ്പെടുന്നത്.
Tag: ”It’s not something I do on purpose, it’s something I can’t control”; BTS star Jong Kook reveals he has ADHD