നെഹ്റു ട്രോഫിയിൽ മുത്തമിട്ട് വീയപുരം ചുണ്ടൻ; ജലരാജാവ് വിബിസി ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടന്

ജലരാജാവ് വിബിസി ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരംചുണ്ടന്. കഴിഞ്ഞ വർഷം ലഭിക്കാതെ പോയ കപ്പ് നേടിയെടുത്ത വാശിയേറിയ പോരാട്ടമാണ് വില്ലേജ് ബോട്ട് ക്ലബ് കൈനകരി ഇത്തവണ വീണ്ടും വീയപുരം ചുണ്ടനിൽ തുഴഞ്ഞ് നേടിയെടുത്തത്.
പുന്നമടക്കായലിൽ ആവേശത്തിരകളുയർത്തി 71ാമത് നെഹ്റു ട്രോഫി വള്ളംകളി ആദ്യ ഹീറ്റ്സിൽ ചുണ്ടൻ കാരിച്ചാൽ ഒന്നാമതെത്തി. വള്ളങ്ങളുടെ രണ്ടാം ഹീറ്റ്സ് മത്സരത്തിൽ നടുവിലേ പറമ്പനും മൂന്നാം ഹീറ്റ്സിൽ മേൽപ്പാടം ചുണ്ടൻ ഒന്നാമതെത്തി.നാലാം ഹീറ്റ്സിൽ പുന്നമട ബോട്ട് ക്ലബിന്റെ നടുഭാഗം ഒന്നാമതെത്തി. അഞ്ചാം ഹീറ്റസിൽ പായിപ്പാടൻ വൺ വള്ളം ഒന്നാമതെത്തി. നാല് ട്രാക്കുകളിലായാണ് വള്ളങ്ങൾ അണിനിരക്കുന്നത്. ആറ് ഹീറ്റ്സ് മത്സരങ്ങളാണ് ഇത്തവണ ഉണ്ടായിരുന്നത്.
ഇതോടെ മുൻവർഷത്തെ ജേതാക്കളായ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന് ഡബിൾ ഹാട്രിക്ക് ആണ് നഷ്ടമായത്. കഴിഞ്ഞ തവണ നിസ്സാര സമയത്തിന് ട്രോഫി നഷ്ടപ്പെട്ട വില്ലേജ് ബോട്ട് ക്ലബ് കൈനകരി ഇത്തവണ വീണ്ടും വിയപുരം ചുണ്ടനിൽ ആണ് തുഴഞ്ഞത്.
Tag: Water King VBC Boat Club rowed Veeyapuram