keralaKerala NewsLatest News

പെൺകുട്ടിയെ ഗർഭഛിദ്രത്തിന് നിർബന്ധിച്ച കേസ്; അതിജീവിതയുടെ മൊഴി രേഖപ്പെടുത്താനുള്ള തീരുമാനവുമായി പ്രത്യേക അന്വേഷണ സംഘം

പെൺകുട്ടിയെ ഗർഭഛിദ്രത്തിന് നിർബന്ധിച്ചെന്ന ആരോപണം ഉയർന്നിരിക്കുന്ന കേസിൽ അതിജീവിതയുടെ മൊഴി രേഖപ്പെടുത്താനുള്ള തീരുമാനവുമായി പ്രത്യേക അന്വേഷണ സംഘം. നേരിട്ട് പരാതി നൽകിയിട്ടില്ലെങ്കിലും, അതിജീവിത മൊഴി നൽകുമെന്ന പ്രതീക്ഷയിലാണ് സംഘം. ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട പരാതികൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം നാളെ മുതൽ നടപടികൾ ആരംഭിക്കും.

ആദ്യം, പരാതി ഉന്നയിച്ച സിനിമാതാരവും മുൻ മാധ്യമപ്രവർത്തകയുമായ റിനി ആൻ ജോർജ്ജിന്റെയും, ട്രാൻസ് വനിതയായ അവന്തികയുടേയും മൊഴികളാണ് രേഖപ്പെടുത്തുന്നത്. നിലവിൽ അതിജീവിതർ നേരിട്ട് പരാതി നൽകിയിട്ടില്ല. പരാതികൾ ലഭിച്ചിരിക്കുന്നത് മൂന്നാം കക്ഷികളിൽ നിന്നുള്ള പരാതികളാണ് എന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.

ശബ്ദ സന്ദേശങ്ങൾ, വാട്‌സ്ആപ്പ് ചാറ്റുകൾ തുടങ്ങിയവ തെളിവായി പരിഗണിക്കുന്നതിനാൽ സൈബർ വിദഗ്ധരേയും പ്രത്യേക അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് സംഘം വിശദമായ യോഗം ചേർന്നു. ഇപ്പോൾ വരെ രാഹുലിനെതിരെ ലഭിച്ചിരിക്കുന്നത് പത്തിലേറെ പരാതികളാണ്. ഇവയെല്ലാം മൂന്നാം കക്ഷികളിൽ നിന്നുള്ളവയായതിനാൽ പൊലീസ് അവയെ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.

Tag: Case of girl being forced to have an abortion; Special investigation team decides to record statement of survivor

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button