CovidHealthKerala NewsLatest NewsLocal NewsNews

ഡോക്ടര്‍ക്ക് കൊവിഡ്, മൂന്നാര്‍ ജനറല്‍ ആശുപത്രി അടക്കുന്നു.

ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ മൂന്നാര്‍ ജനറല്‍ ആശുപത്രി അടയ്ക്കും. ആശുപത്രിയിലുള്ള രോഗികളെ മാറ്റും. ചികിത്സ തേടിയെത്തിയ രോഗികളുടെ വിവരം ശേഖരിക്കുകയാണ് അധികൃതര്‍. എംഎല്‍എ കളക്ടര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനം ഉണ്ടായത്.

ഇടുക്കിയില്‍ ശനിയാഴ്ച ആറ് ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 28 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആറുപേര്‍ രോഗമുക്തരായി. എട്ട് പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം വന്നത്. ഇതില്‍ ആറുപേര്‍ കരിമ്ബന്‍ സ്വദേശികളാണ്. 13 രോഗികളുടെ ഉറവിടം വ്യക്തമല്ല. ജില്ലയിലെ ഏക ക്ലസ്റ്ററായ രാജാക്കാട് ഉറവിടം അറിയാത്ത രോഗികള്‍ കൂടുന്നത് ആശങ്ക സൃഷ്ടിക്കുകയാണ്. കൊവിഡ് സ്ഥിരീകരിച്ച നാല് ആരോഗ്യപ്രവര്‍ത്തകര്‍ രാജാക്കാട് ദേശികളാണ്. രാജാക്കാട് സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ കൊവിഡ് ഫസ്റ്റ്‍ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍റര്‍ തുടങ്ങി. ഇവിടെ 55 കിടക്കകള്‍ സജ്ജീകരിച്ചു. തൊടുപുഴയില്‍ 103 കിടക്കകളുള്ള ഫസ്റ്റ്‍ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററും സജ്ജമാക്കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മൂന്നാര്‍ ഒരാഴ്ചത്തേക്ക് നിയന്ത്രിത മേഖലയായി പ്രഖ്യാപിച്ചു. 215 പേരാണ് ജില്ലയില്‍ കൊവിഡ് ചികിത്സയിലുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button