News
വീട്ടിലെ വാക്കുതർക്കം മകന്‍ അച്ഛനെ വെടിവച്ചു വീഴ്ത്തി.

കുടുംബാംഗങ്ങൾ തമ്മിൽ ഉണ്ടായ വാക്കുതർക്കം കൈയ്യാങ്കളിയിലാവുന്നതിനിടെ മകന്‍ അച്ഛനെ വെടിവച്ചു വീഴ്ത്തി. വെഞ്ഞാറമൂട് മുതാക്കല്‍ കോട്ടുക്കുന്നം സ്വദേശി സുകുമാരപ്പിള്ളയെയാണ് മകന്‍ ദിലീപ് എയര്‍ ഗണ്‍ ഉപയോഗിച്ച് വെടിവെച്ചത്. മകൻ ദിലീപ് സംഭവത്തെ തുടർന്ന് ഒളിവിൽ പോയിരിക്കുകയാണ്. സുകുമാരപ്പിള്ളയുടെ കൈക്കാണ് വെടിയേറ്റത്. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.