international newsWorld

“ചില രാജ്യങ്ങൾ ഭീകരവാദത്തിന് പിന്തുണ നൽകുന്നു”; ഷാങ്ഹായ് സഹകരണ സംഘടന ഉച്ചകോടിയിൽ പാകിസ്താനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി

ഷാങ്ഹായ് സഹകരണ സംഘടന (SCO) ഉച്ചകോടിയിൽ പാകിസ്താനെതിരെ കടുത്ത വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. “ചില രാജ്യങ്ങൾ ഭീകരവാദത്തിന് തുറന്ന പിന്തുണ നൽകുകയാണ്” എന്നായിരുന്നു പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് സാന്നിധ്യത്തിൽ മോദിയുടെ പരാമർശം. പഹൽഗാമിൽ നടന്നത് മനുഷ്യത്വരഹിതമായ ആക്രമണമാണെന്നും അദ്ദേഹം വ്യക്തമാക്കി.

നാല് ദശാബ്ദമായി ഇന്ത്യ ഭീകരവാദത്തെ നേരിടുകയാണെന്നും, അത് ഇന്നും പ്രാദേശിക സമാധാനത്തിന് ഏറ്റവും വലിയ ഭീഷണിയാണെന്നും മോദി പറഞ്ഞു. “ഇന്ത്യ വിശ്വാസത്തിലും വികസനത്തിലും വിശ്വസിക്കുന്നു. ഭീകരവാദത്തോടും വിഘടനവാദത്തോടും തീവ്രവാദത്തോടും വിട്ടുവീഴ്ചയില്ലാത്ത സമീപനം വേണം. ഭീകര ധനസഹായത്തെയും തീവ്രവാദവൽക്കരണത്തെയും ചെറുക്കാൻ SCO തലത്തിൽ സമഗ്രമായ ചട്ടക്കൂട് അനിവാര്യമാണ്” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചാബഹാർ തുറമുഖത്തെയും അന്താരാഷ്ട്ര വടക്ക്–പടിഞ്ഞാറൻ ഗതാഗത ഇടനാഴിയെയും കുറിച്ചും മോദി പ്രസംഗത്തിൽ പരാമർശിച്ചു. കണക്റ്റിവിറ്റി പദ്ധതികൾ അംഗരാജ്യങ്ങളുടെ പരമാധികാരം മാനിക്കണമെന്നും, അതിനെ മറികടക്കുന്ന ശ്രമങ്ങൾ വിശ്വാസവും അർത്ഥവുമില്ലാതാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ, ഐക്യരാഷ്ട്രസഭയിൽ അടിയന്തര പരിഷ്കാരങ്ങൾ വേണമെന്നും ഉച്ചകോടിയിൽ മോദി ആവർത്തിച്ചു.

ഉച്ചകോടിക്ക് മുന്നോടിയായി മോദി, ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങും റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിനുമായി ഹ്രസ്വ സംഭാഷണവും നടത്തി. അമേരിക്കയുടെ വ്യാപാര–താരിഫ് പോരാട്ടത്തിനിടെ നടക്കുന്ന SCO ഉച്ചകോടിയോട് ലോകം വലിയ ആകാംക്ഷയാണ് കാണിക്കുന്നത്.

Tag: Some countries support terrorism”; PM Narendra Modi lashes out at Pakistan at Shanghai Cooperation Organisation summit

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button