indiaLatest NewsNationalNewsUncategorized

ദില്ലി ഹെെക്കോടതിയിൽ ‘ബലാത്സംഗ പരാതി നൽകിയ അഭിഭാഷകയെ ഭീഷണിപ്പെടുത്തി’യതായി പരാതി; നടപടിയെടുക്കാൻ ഹൈക്കോടതി ഉത്തരവ്

ദില്ലി ഹെെക്കോടതിയിൽ നാടകീയ രം​ഗങ്ങൾ. അഭിഭാഷകയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയെ തുടർന്ന് രണ്ട് ജില്ലാ ജഡ്ജിമാർക്കെതിരെ നടപടിയെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. സാകേത് ജില്ലാ കോടതി ജഡ്ജി സഞ്ജീവ് കുമാറിനെ സസ്പെൻഡ് ചെയ്യാനും, മറ്റൊരു ജഡ്ജിയായ അനിൽ കുമാറിനെതിരെ നടപടികൾ സ്വീകരിക്കാനും കോടതി നിർദേശിച്ചു.

ഒരു യുവതി– അഭിഭാഷകയാണ് പരാതി നൽകിയത്. ഒരു സഹപ്രവർത്തക അഭിഭാഷകനെതിരെ അവർ ബലാത്സംഗക്കേസ് നൽകിയിരുന്നു. തുടർന്ന്, കേസ് പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് ആരോപണം. കേസ് ഒത്തുതീർക്കാൻ 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്നും, യുവ അഭിഭാഷകന്റെ സഹോദരനെ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. ഈ ഗുരുതരമായ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ഹൈക്കോടതി ഇടപെട്ടത്.

TAG: Delhi High Court orders action against lawyer who filed rape complaint

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button