keralaKerala NewsLatest NewsLocal News
നെയ്യാറില്‍ മദ്യ ലഹരിയിലായിരുന്ന മകന്റെ ആക്രമണത്തെ തുടർന്ന് അച്ഛൻ മരിച്ചു
നെയ്യാറില്‍ മകൻ്റെ ആക്രമണത്തിൽ അച്ഛൻ മരിച്ചു. കുറ്റിച്ചല്‍ സ്വദേശിയായ 65കാരനായ രവിയാണ് മരിച്ചത്. നെയ്യാര്‍ ഡാം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കുറ്റിച്ചലിലാണ് സംഭവം.
മദ്യലഹരിയിലായിരുന്ന മകന്‍ നിഷാദ് അച്ഛൻ രവിയുടെ നെഞ്ചിന് ഇടിക്കുകയായിരുന്നു. നെഞ്ചില്‍ ഇടിയേറ്റ് വീണ രവിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മദ്യപിച്ച് വീട്ടിലെത്തിയത് ചോദ്യം ചെയ്തതിനാണ് നിഷാദ് പിതാവായ രവിയെ ആക്രമിച്ചത്. നിഷാദിനെ പൊലീസ് പിടികൂടിയിട്ടുണ്ട്. സ്വകാര്യ ആയുര്‍വേദ ആശുപത്രിയിലെ ഡ്രൈവറാണ് നിഷാദ്.
Tag:Father dies after being attacked by drunk son in Neyyar