keralaKerala NewsLatest News
കോഴിക്കോട് വാടക വീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവം; ആൺസുഹൃത്തിനെതിരെ തെളിവുകൾ
കോഴിക്കോട് സരോവരത്തെ ആൺസുഹൃത്തിന്റെ വാടക വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ ആയിഷ റഷയുടെ മരണത്തിൽ ആൺസുഹൃത്തിനെതിരെ തെളിവുകൾ. മരിച്ച ആയിഷ റഷയുടെ വാട്സ് ആപ്പ് ചാറ്റുകളാണ് പോലീസ് കണ്ടെത്തിയത്. ആയിഷ കടുത്ത മാനസിക സമ്മർദ്ദത്തിൽ ആയിരുന്നുവെന്നും ജിം ട്രെയിനറായ ബഷീറുദ്ദീനും ആയിഷയുമായി നിരന്തരം വഴക്കുണ്ടായിരുന്നു.
ആയിഷയുടെ സുഹൃത്തുക്കളുടെ മൊഴി എടുത്ത ശേഷം ബഷീറുദ്ദീനെ അറസ്റ്റ് ചെയ്യാനാണ് പോലീസിന്റെ നീക്കം. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരങ്ങളുടെ ഉൾപ്പടെ അടിസ്ഥാനത്തിൽ ആയിഷയുടേത് ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കോഴിക്കോട് അത്തോളി സ്വദേശിയായ ആയിഷയെ കഴിഞ്ഞ ദിവസമാണ് സരോവരത്തെ ആൺസുഹൃത്തിന്റെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
Tag: Woman commits suicide in rented house in Kozhikode; Evidence against boyfriend