indiaLatest NewsNationalNews

ഒടുവിൽ പ്രധാനമന്ത്രി മോദി മണിപ്പൂരിലേക്ക്; ഈ മാസം 13-ന് എത്തും

പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 13-ന് മണിപ്പൂർ സന്ദർശിക്കും. 2023-ലെ കലാപത്തിന് ശേഷമുള്ള മോദിയുടെ ആദ്യ സന്ദർശനമാണിത്. കേന്ദ്ര സർക്കാരിന്റെ ആക്ട് ഈസ്റ്റ് പോളിസിയുടെ ഭാഗമായി പൂർത്തിയാക്കിയ വികസന പദ്ധതികളുടെ ഉദ്ഘാടനമാണ് സന്ദർശനം.

ആദ്യം മിസോറാം സന്ദർശിക്കുന്ന മോദി ബൈരാബി– സൈരാഗ് റെയിൽവേ ലൈൻ ഉദ്ഘാടനം ചെയ്യും. 51 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പുതിയ റെയിൽവേ പാത ഐസ്വാളിനെ മറ്റ് സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കും. തുടർന്ന് മോദി മണിപ്പൂരിലേക്ക് പോകുമെന്നാണ് മിസോറാം സർക്കാർ വൃത്തങ്ങൾ സ്ഥിരീകരിച്ച വിവരം. എന്നാൽ, കേന്ദ്ര സർക്കാർ ഇതുവരെ ഔദ്യോഗിക ഷെഡ്യൂൾ പുറത്തുവിട്ടിട്ടില്ല.

2023-ലെ കൂക്കി– മെയ്തെയ് കലാപത്തിന് ശേഷം മോദി സംസ്ഥാനത്ത് എത്തിയില്ലെന്ന കാര്യം പ്രതിപക്ഷം സ്ഥിരമായി വിമർശിച്ചു വരികയാണ്. രാഹുൽ ഗാന്ധി ഉൾപ്പെടെ നിരവധി പ്രതിപക്ഷ നേതാക്കൾ നേരിട്ട് സംസ്ഥാനത്ത് സന്ദർശിച്ചിരുന്നു. രണ്ട് വർഷമായി നീണ്ടുനിൽക്കുന്ന കലാപത്തിൽ 260-ൽ അധികം പേർ ജീവൻ നഷ്ടപ്പെടുത്തി. ഫെബ്രുവരിയിൽ മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ് രാജിവെച്ചതോടെ മണിപ്പൂർ രാഷ്ട്രപതി ഭരണത്തിലാണ്.

Tag: PM Modi finally arrives in Manipur; will arrive on 13th of this month

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button