keralaKerala NewsLatest News
ഫോറൻസിക് വിദഗ്ധയും സംസ്ഥാനത്തെ ആദ്യ വനിതാ ഫോറൻസിക് സർജനുമായ ഡോ. ഷേർളി വാസു അന്തരിച്ചു

ഫോറൻസിക് വിദഗ്ധയും സംസ്ഥാനത്തെ ആദ്യ വനിതാ ഫോറൻസിക് സർജനുമായ ഡോ. ഷേർളി വാസു (68) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ഏറെകാലമായി കിടപ്പിലായിരുന്നു.
ട്രെയിനിൽ വെച്ച് പീഡനത്തിനിരയായി കൊല്ലപ്പെട്ട സൗമ്യയുടെ പോസ്റ്റ്‌മോർട്ടം നടത്തിയത് ഡോ. ഷേർളി വാസുവായിരുന്നു. പ്രതിയായ ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിന് പിന്നാലെ ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.
35 വർഷത്തിലധികം ഫോറൻസിക് രംഗത്തെ സേവനപരിചയമുള്ള ഷേർളി വാസു, കോഴിക്കോട്, തൃശൂർ മെഡിക്കൽ കോളേജുകളിൽ പ്രവർത്തിച്ചു. ആയിരക്കണക്കിന് കേസുകൾ കൈകാര്യം ചെയ്ത, നിരവധി പുരസ്‌കാരങ്ങൾ നേടി. ദേശീയ-അന്തർദേശീയ മെഡിക്കൽ ജേണലുകളിൽ നിരവധി ഗവേഷണ ലേഖനങ്ങളും പ്രസിദ്ധീകരിച്ചിരുന്നു.
Tag: Forensic expert and the state’s first female forensic surgeon Dr. Shirley Vasu passes away