keralaKerala NewsLatest News
പാലക്കാട് പുതുനഗരത്തിലെ മാങ്ങോട് ലക്ഷംവീട് നഗരത്തിലെ വീട്ടിൽ പൊട്ടിത്തെറി
പാലക്കാട് പുതുനഗരത്തിലെ മാങ്ങോട് ലക്ഷംവീട് നഗരത്തിലെ വീട്ടിൽ പൊട്ടിത്തെറി. സംഭവത്തിൽ സഹോദരങ്ങളായ ഷെരീഷിനും ഷഹാനയ്ക്കും പരിക്കേറ്റു.
ഷഹാനയുടെ ഭർത്താവിന്റെ ബന്ധുവിന്റെ വീടിലാണ് സ്‌ഫോടനം നടന്നത്. എന്നാൽ പൊട്ടിത്തെറിയിൽ ഗ്യാസ് സിലിണ്ടറോ ഇലക്ട്രോണിക് ഉപകരണങ്ങളോ കാരണമല്ലെന്ന് പൊലീസ് വ്യക്തമാക്കിയതോടെ സംഭവം ദുരൂഹത സൃഷ്ടിച്ചു. ബോംബ് സ്‌ക്വാഡും ഫൊറൻസിക് വിദഗ്ധരും ഉടൻ സ്ഥലത്തെത്തി പരിശോധന നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
Tag: Explosion in a house in Mangode Lakshadweed, Palakkad New Town