ecnomyindiaLatest NewsNews

പുതിയ ജിഎസ്ടി പരിഷ്ക്കാരം കാർഷിക മേഖലയ്ക്ക് ഏറെ ഗുണകരമെന്ന് വിലയിരുത്തൽ

രാജ്യത്തെ ജിഎസ്ടി നിരക്കിലെ പുതിയ പരിഷ്‌കാരങ്ങൾ സാധരണക്കാർക്ക് കൂടുതൽ പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തൽ. കാർഷിക മേഖലയ്ക്ക് കൂടുതൽ ഊന്നൽ നൽകുന്നതാണ് പുതിയ പരിഷ്കരണമെന്നാണ് വിധക്തരുടെയും അഭിപ്രയം . കാർഷിക മേഖലയ്ക്കും കർഷകർക്കും പുതിയ പരിഷ്‌കാരം എങ്ങനെ പ്രയോജനപ്പെടുമെന്നുള്ള ചർച്ചകളും സജീവമാണ്. ബയോ-കീടനാശിനികൾ, സൂക്ഷ്‌മ പോഷകങ്ങൾ, സോളാർ അധിഷ്‌ഠിത ജലസേചന ഉപകരണങ്ങൾ എന്നിവയുടെ കുറഞ്ഞ ജിഎസ്‌ടി നിരക്കുകൾ ഇവയുടെ ഉപയോഗത്തെയും പ്രോത്സാഹിപ്പിക്കുകയും പരിസ്ഥിതി സൗഹൃദ കൃഷി രീതികളെ പിന്തുണയ്ക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ.1800 സിസിയിൽ താഴെയുള്ള ട്രാക്ട‌റുകൾക്ക് ജിഎസ്ടി നിരക്ക് 5 ശതമാനമായി കുറച്ചിട്ടുണ്ട്. ട്രാക്ട‌ർ ടയറുകൾ, ട്യൂബുകൾ, ഹൈഡ്രോളിക് പമ്പുകൾ എന്നിവയുടെ നികുതി 18% ൽനിന്ന് 5% ആയി കുറച്ചു. സ്പ്രിങ്ക്ളറുകൾ, ഡ്രിപ്പ് ഇറിഗേഷൻ സംവിധാനങ്ങൾ, ത്രെഷറുകൾ, 15 എച്ച്.പിയിൽ താഴെയുള്ള ഡീസൽ എഞ്ചിനുകൾ എന്നിവയുടെ ജിഎസ്ടി 12%-ൽനിന്ന് 5% ആയി കുറച്ചു. ഇത് യന്ത്രവൽക്കരണം വേഗത്തിലാക്കാനും മനുഷ്യൻ്റെ അധ്വാനച്ചെലവ് കുറയ്ക്കാനും വിള ഉൽപാദനക്ഷമത വർദ്ധിപ്പിക്കാനും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

അമോണിയ, സൾഫ്യൂറിക് ആസിഡ്, നൈട്രിക് ആസിഡ് എന്നിവയുടെ ജിഎസ്ട‌ി 18%-ൽനിന്ന് 5% ആയി കുറച്ചിട്ടുണ്ട്. ഇത് വളങ്ങളുടെ വില സ്ഥിരപ്പെടുത്താനും കൃഷി സമയത്ത് കർഷകർക്ക് താങ്ങാനാവുന്ന വിലയിൽ വളങ്ങൾ ലഭ്യമാക്കാനും സഹായിക്കും. 12 ജൈവ കീടനാശിനികളുടെയും നിരവധി സൂക്ഷ്മ്‌മ പോഷകങ്ങളുടെയും ജിഎസ്ടി 12%-ൽനിന്ന് 5% ആയി കുറച്ചു. പരിസ്ഥിതി സൗഹൃദ കൃഷി, മണ്ണിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തൽ, പ്രകൃതി കൃഷി സംരംഭങ്ങൾ എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതാണ് പരിഷ്കരണം.

പാൽ, പനീർ എന്നിവയ്ക്ക് ജിഎസ്ടി ഇല്ല. വെണ്ണയുടെയും നെയ്യുടെയും ജിഎസ്ടി 12%-ൽനിന്ന് 5% ആയി കുറച്ചിട്ടുണ്ട്. ഇത് ക്ഷീരകർഷകർക്ക് പ്രയോജനപ്പെടും. മാത്രമല്ല, പാൽ ഉൽപ്പന്നങ്ങൾ കൂടുതൽ താങ്ങാനാവുന്ന വിലയിൽ ഉപഭോക്താക്കൾക്ക് ലഭ്യമാകുകയും ചെയ്യും. സംസ്കരിച്ച മത്സ്യത്തിനും പ്രകൃതിദത്ത തേനിനും ഇനിമുതൽ അഞ്ചു ശതമാനം മാത്രമായിരിക്കും ജിഎസ്‌ടി. മീൻവളർത്തൽ,തേനീച്ച വളർത്തൽ എന്നിവയെ ആശ്രയിക്കുന്ന ഗോത്രവർഗ്ഗക്കാര, ഗ്രാമീണ സ്വയം സഹായ സംഘങ്ങൾ എന്നിവയെ പിന്തുണയ്ക്കുന്നതാണ് നീക്കം. സൗരോർജ്ജ പമ്പ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ജലസേചന ഉപകരണങ്ങളുടെ ജിഎസ്‌ടി12% ൽ നിന്ന് 5% ആയി കുറച്ചു. ഇത് പുനരുപയോഗ ഊർജ്ജത്തിന്റെറെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നു.

വാണിജ്യ ട്രക്കുകൾക്കും ഡെലിവറി വാനുകൾക്കും ജിഎസ്ടി 28%-ൽനിന്ന് 18% ആയി കുറച്ചു. ഗുഡ്‌സ് കാരിയറുകൾക്കുള്ള തേർഡ്-പാർട്ടി ഇൻഷുറൻസിന് അഞ്ച് ശതമാനമായിരിക്കും ജിഎസ്ടി . ഇത് കാർഷിക ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുമ്പോൾ കൂടുതൽ ലാഭം സ്വന്തമാക്കാൻ സഹായിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button