keralaKerala NewsLatest News

പാലിയേക്കരയിൽ ടോൾ വിലക്ക് തുടരും ഹർജി നാളെ വീണ്ടും പരിഗണിക്കുമെന്ന് ഹെെക്കോടതി

പാലിയേക്കരയിൽ ടോൾ വിലക്ക് തുടരും. ടോൾ പുനഃസ്ഥാപിക്കണമെന്ന ദേശീയപാത അതോറിറ്റിയുടെ അപേക്ഷ ഹെെക്കോടതി നിരസിച്ചു. റോഡ് തകർച്ച പരിഹരിക്കാൻ 15 ദിവസം കൂടി സമയം വേണമെന്നും എൻ.എച്ച്.ഐ കോടതിയെ അറിയിച്ചു.

കേസിൽ തൃശൂർ ജില്ലാ കലക്ടർ ഓൺലൈനായി ഹാജരായി നിലവിലെ സാഹചര്യം വിശദീകരിക്കണമെന്ന് കോടതി നിർദേശിച്ചു. അണ്ടർപാസ് നിർമ്മാണം നടക്കുന്ന സ്ഥലത്ത് പതിവായി അപകടങ്ങൾ സംഭവിക്കുന്നതായി പൊലീസ് സമർപ്പിച്ച റിപ്പോർട്ടും കോടതി പരിഗണിച്ചു.

സർവീസ് റോഡുകളിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നുണ്ടെന്നും അതിനാൽ ടോൾ പുനഃസ്ഥാപിക്കണമെന്ന് എൻ.എച്ച്.ഐ ആവശ്യപ്പെട്ടു. എന്നാൽ ഡിവിഷൻ ബെഞ്ച്, ജില്ലാ കലക്ടർ നാളെ ഓൺലൈനായി ഹാജരായി വിശദീകരണം നൽകണമെന്ന് നിർദേശിച്ചു.

അണ്ടർപാസ് ഭാഗത്ത് ആവർത്തിച്ച് അപകടങ്ങൾ നടക്കുന്നുവെന്ന പൊലീസ് റിപ്പോർട്ട് അവഗണിക്കാൻ കഴിയില്ലെന്നും, വിഷയങ്ങൾ കേന്ദ്രസർക്കാർ ഗൗരവമായി പരിശോധിക്കാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. ഹർജി നാളെ വീണ്ടും പരിഗണിക്കുമെന്ന് ഹെെക്കോടതി അറിയിച്ചു.

Tag: High Court to consider petition to continue toll ban in Paliyekkara tomorrow

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button