keralaKerala NewsLatest News

മകളെ യാത്രയാക്കാനെത്തിയ അമ്മ ട്രെയിനിനടിയിൽപെട്ട് മരിച്ചു

കൊട്ടാരക്കരയിൽ ട്രെയിനിനടിയിൽപെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കടയ്ക്കൽ പുല്ലുപണ ചരുവിളപുത്തെൻ വീട്ടിൽ മിനി (42) യാണ് മരിച്ചത്. നഴ്സിംഗ് പഠിക്കുന്ന മകളെ യാത്രയാക്കാനെത്തിയപ്പോഴാണ് ദാരുണ സംഭവം. തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെ കൊട്ടാരക്കര റെയിൽവേ സ്റ്റേഷനിലാണ് സംഭവം നടന്നത്.

സേലത്തിലെ രണ്ടാംവർഷ നഴ്സിംഗ് വിദ്യാർത്ഥിനിയായ മകൾ നിമിഷയെ വേളാങ്കണ്ണി ട്രെയിനിൽ കോളജിലേക്ക് അയയ്ക്കാനായി ഭർത്താവ് ഷിബുവിനൊപ്പം സ്റ്റേഷനിലെത്തിയ മിനി, മകളുടെ ബാഗുകൾ സീറ്റിൽ വെക്കാനായി ട്രെയിനിൽ കയറി. എന്നാൽ ബാഗ് വച്ച് പുറത്തുവരുന്നതിനുമുമ്പ് ട്രെയിൻ മുന്നോട്ട് നീങ്ങി. ട്രെയിനിൽ നിന്ന് ഇറങ്ങാൻ ശ്രമിച്ച മിനി വാതിൽപടിയിൽ നിന്ന് പ്ലാറ്റ്ഫോമിലേക്ക് ചാടിയപ്പോൾ ട്രെയിനിനടിയിൽപ്പെട്ടു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മിനിയെ ഉടൻ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Tag: Mother dies after being hit by train while sending daughter off

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button