keralaKerala NewsLatest News
കൊല്ലം– തേനി ദേശീയപാതയിൽ സ്കൂട്ടർ ബസിൽ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം
കൊല്ലം– തേനി ദേശീയപാതയിൽ സ്കൂട്ടർ ബസിൽ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം. ശാസ്താംകോട്ട ഊക്കൻമുക്ക് സ്കൂളിന് സമീപം ഇന്ന് രാവിലെ പത്തരയോടെ നടന്ന അപകടത്തിലാണ് തൊടിയൂർ സ്വദേശി അഞ്ജന (24) ജീവൻ നഷ്ടപ്പെട്ടത്.
അഞ്ജന സഞ്ചരിച്ച സ്കൂട്ടറിനെ ആദ്യം ഒരു സ്കൂൾ ബസ് ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം തെറ്റി. തുടർന്ന് സ്കൂട്ടർ മറ്റൊരു ബസിൽ ഇടിച്ച് റോഡിലൂടെ ഉരുണ്ടുപോയി ഭാഗികമായി കത്തിനശിച്ചു. ഗുരുതരമായി പരിക്കേറ്റ അഞ്ജന സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.
കരിന്തോട്ട സർവീസ് സഹകരണ ബാങ്കിൽ ക്ലർക്കായി ജോലി ചെയ്യുന്ന അഞ്ജനയ്ക്ക് നിയമനം ലഭിച്ചത് കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു. അടുത്തിടെ വിവാഹ നിശ്ചയം കഴിഞ്ഞ അവളുടെ വിവാഹം ഒക്ടോബർ 19-ന് നടക്കാനിരിക്കെ ദുരന്തം സംഭവിക്കുകയായിരുന്നു.
Tag; young woman died tragically after her scooter hit a bus on the Kollam-Theni National Highway