നാവികസേനാ ഉദ്യോഗസ്ഥനായി വേഷംമാറി നേവൽ റെസിഡൻഷ്യൽ ഏരിയയിൽ നിന്നു ആയുധങ്ങളുമായി കടന്നു
നാവികസേനാ ഉദ്യോഗസ്ഥനായി വേഷംമാറി നേവൽ റെസിഡൻഷ്യൽ ഏരിയയിൽ നിന്നു ആയുധങ്ങളുമായി കടന്നു. ഇൻസാസ് റൈഫിളും വെടിയുണ്ടകളുമായാണ് കടന്നത്. ശനിയാഴ്ച രാത്രിയിലാണ് ഗുരുതരമായ സുരക്ഷാ വീഴ്ച പുറത്തറിഞ്ഞത്.
കാവൽ ജോലിയിലുണ്ടായിരുന്ന ജൂനിയർ നാവികനെ കബളിപ്പിച്ചാണ് കവർച്ച നടത്തിയത്. നാവികസേനയുടെ യൂണിഫോം ധരിച്ച് എത്തിയ ഇയാൾ, പകരക്കാരനായി എത്തിയെന്ന് പറഞ്ഞാണ് ആയുധം കൈക്കലാക്കിയത്. തുടർന്ന് ജൂനിയർ നാവികൻ തോക്കും വെടിയുണ്ടകളും കൈമാറിയതോടെ ആൾ അവിടെ നിന്ന് കടന്നുകലയുകയായിരുന്നു.
സംഭവത്തെ തുടർന്ന് നാവികസേനയും മുംബൈ പോലീസും ചേർന്ന് വ്യാപകമായ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. മോഷണം പോയ ആയുധവും വെടിക്കോപ്പുകളും കണ്ടെത്താനും ആൾമാറാട്ടക്കാരനെ പിടികൂടാനും പ്രദേശത്ത് തെരച്ചിലും ആരംഭിച്ചിട്ടുണ്ട്. ആയുധം കൈമാറിയ നാവികനെ ചോദ്യം ചെയ്യുന്നുമുണ്ട്. സംഭവിച്ചത് ഗുരുതരമായ പ്രോട്ടോക്കോൾ ലംഘനമാണെന്നും, വ്യാജവേഷധാരിക്ക് റെസിഡൻഷ്യൽ കോംപ്ലക്സിൽ പ്രവേശിക്കാൻ സാധിച്ചതിലെ സുരക്ഷാ വീഴ്ചയും പരിശോധിക്കപ്പെടുകയാണെന്നും അധികൃതർ വ്യക്തമാക്കി.
Tag: Disguised as a Navy officer, he entered the Naval Residential Area with weapons theft