international newsLatest NewsWorld

നേപ്പാളിൽ ജെൻസി പ്രക്ഷോഭം രൂക്ഷമാവുന്നു; പാർലമെന്റ് മന്ദിരത്തിന് തീയിട്ട് പ്രതിഷേധക്കാർ

നേപ്പാളിൽ സാമൂഹിക മാധ്യമ നിരോധനത്തെ തുടർന്ന് പൊട്ടിപ്പുറപ്പെട്ട ജെൻസി പ്രക്ഷോഭം രൂക്ഷമാവുന്നു. പാർലമെന്റ് മന്ദിരത്തിന് തീയിട്ടതോടെയാണ് സംഘർഷം കൂടുതൽ വ്യാപിച്ചത്. നിരോധനം പിൻവലിച്ചിട്ടും പ്രക്ഷോഭം ശമിച്ചില്ല. പ്രധാനമന്ത്രി രാജിവെക്കണം എന്ന ആവശ്യം തുടർന്നപ്പോൾ ഉച്ചയോടെ കെ.പി. ശർമ്മ ഓലി രാജിക്കത്ത് സമർപ്പിച്ചു. തുടർന്ന്, ഓലിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. പാർലമെന്റ് വളപ്പിലേക്കും പ്രതിഷേധം വ്യാപിച്ചിരിക്കുകയാണ്.

രാജിവെച്ച മന്ത്രിമാരെയും സൈന്യം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുകയാണ്. അവരുടെ സ്വകാര്യ വസതികൾ അടക്കം ആക്രമണത്തിന് ഇരയായിട്ടുണ്ട്. ഇതുവരെ 19 പേർ മരണപ്പെട്ടതായി സ്ഥിരീകരിച്ചു. നൂറുകണക്കിന് ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. കാഠ്മണ്ഡു വിമാനത്താവളം താത്കാലികമായി അടച്ചിരിക്കുകയാണ്, സൈന്യം നിയന്ത്രണം ഏറ്റെടുത്തിരിക്കുകയാണ്. ഓലി കാഠ്മണ്ഡുവിൽ നിന്ന് ഒഴിഞ്ഞതായും, ദില്ലിയിൽ നിന്ന് പുറപ്പെട്ട രണ്ടു വിമാനങ്ങൾ ലക്നൗവിലേക്ക് വഴിതിരിച്ചുവിട്ടതായും അധികൃതർ അറിയിച്ചു.

അതേസമയം, സംഭവവികാസങ്ങളിൽ ഇന്ത്യ പ്രതികരിച്ചു. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും, നേപ്പാളിലുള്ള ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രക്ഷോഭത്തിൽ മരിച്ച യുവാക്കളുടെ കുടുംബങ്ങൾക്കു അനുശോചനവും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന ആശംസയും രേഖപ്പെടുത്തി. പ്രശ്നങ്ങൾ സമാധാനപരമായ സംഭാഷണത്തിലൂടെ പരിഹരിക്കപ്പെടണം എന്ന നിലപാടും ഇന്ത്യ വ്യക്തമാക്കി.

Tag: Jency protests intensify in Nepal; Protesters set fire to parliament building

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button