ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ചർച്ചകൾ അടുത്ത ആഴ്ച പുനരാരംഭിച്ചേക്കും; ‘പ്രിയ സുഹൃത്ത് നരേന്ദ്ര മോദിയുമായി സംസാരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ട്രംപ്
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ചർച്ചകൾ അടുത്ത ആഴ്ച പുനരാരംഭിക്കാനിടയുണ്ട്. ഇന്ത്യൻ സംഘം അമേരിക്ക സന്ദർശിക്കാനിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നേരത്തെ മാറ്റിവെച്ച അമേരിക്കൻ സംഘത്തിന്റെ ഇന്ത്യാ സന്ദർശനത്തിന് ശേഷമാണ് ഇത്തരത്തിലുള്ള നീക്കം നടക്കുന്നത്.
വാർത്തകൾ സ്ഥിരീകരിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ പ്രതികരിച്ചു. വ്യാപാര ചർച്ചകൾ എത്രയും വേഗം പൂർത്തിയാക്കാൻ ശ്രമങ്ങൾ തുടരുന്നതായി അദ്ദേഹം അറിയിച്ചു. ഇന്ത്യയും അമേരിക്കയും സ്വാഭാവിക പങ്കാളികളും അടുത്ത സുഹൃത്തുക്കളുമാണെന്നും ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ പുരോഗതിക്കായി ചേർന്ന് മുന്നേറുമെന്ന് മോദി വ്യക്തമാക്കി.
ഇന്ത്യ-യുഎസ് പങ്കാളിത്തത്തിന്റെ പരിധിയില്ലാത്ത സാധ്യതകൾ തുറക്കുന്നതിന് വ്യാപാര ചർച്ചകൾ വഴിയൊരുക്കുമെന്ന് ഉറപ്പുണ്ടെന്നും ചർച്ചകൾ എത്രയും വേഗം പൂർത്തിയാക്കാൻ ഞങ്ങളുടെ ടീമുകൾ പ്രവർത്തിക്കുന്നുവെന്നും മോദി വ്യക്തമാക്കി. പ്രസിഡന്റ് ട്രംപുമായി സംസാരിക്കാനും ആഗ്രഹിക്കുന്നുവെന്നും മോദി ട്വീറ്റിൽ പറഞ്ഞു.” എന്ന് മോദി ട്വീറ്റിൽ രേഖപ്പെടുത്തി.
“ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര തടസ്സങ്ങൾ പരിഹരിക്കാൻ ചർച്ചകൾ പുരോഗമിക്കുന്നുവെന്നത് സന്തോഷകരമാണ്. എന്റെ നല്ല സുഹൃത്തായ പ്രധാനമന്ത്രി മോദിയുമായി അടുത്ത ആഴ്ചകളിൽ സംസാരിക്കാൻ ആഗ്രഹിക്കുന്നു. ഇന്ത്യക്കും അമേരിക്കക്കും അംഗീകരിക്കാൻ കഴിയുന്ന ഒരു തീരുമാനത്തിലെത്തുന്നതിൽ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് എനിക്ക് വിശ്വാസമുണ്ട്.” എന്നും ട്രംപ് വ്യക്തമാക്കി.
Tag: Trade talks between India and US may resume next week; Trump says he looks forward to speaking with ‘dear friend Narendra Modi’