keralaKerala NewsLatest News

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണം; മൊഴി നൽകാൻ തയ്യാറല്ലന്ന് ഇരകൾ

രാഹുൽ മാങ്കൂട്ടത്തിനെതിരായ ലൈംഗികാരോപണ കേസിൽ മൊഴി നൽകാൻ തയ്യാറല്ലെന്ന് വ്യക്തമാക്കി പരാതിക്കാരികൾ. നിയമനടപടികൾ തുടരാൻ താൽപര്യമില്ലെന്ന നിലപാട് അവർ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തെ അറിയിച്ചു. സംസ്ഥാന പൊലീസ് മേധാവിക്ക് ലഭിച്ച ആറ് പരാതികളിലാണ് അന്വേഷണം നടന്നുവരുന്നത്. എന്നാൽ ഇതുവരെ ഇരകളിൽ നിന്ന് നേരിട്ട് മൊഴിയെടുക്കാൻ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല.

പരാതിക്കാരിൽ നിന്ന് ലഭിച്ച വിവരങ്ങൾ ഉൾപ്പെടെ ശേഖരിച്ചിട്ടുണ്ടെങ്കിലും, കാര്യമായ തെളിവുകൾ ഒന്നും ലഭ്യമായിട്ടില്ല. ഗർഭഛിദ്രവുമായി ബന്ധപ്പെട്ട തെളിവുകൾ തേടിയുള്ള അന്വേഷണത്തിന്റെ ഭാഗമായി സംഘം കേരളത്തിന് പുറത്തേക്കും എത്തിയെങ്കിലും ഫലപ്രാപ്തിയുണ്ടായില്ല. ഇതിനുശേഷം വീണ്ടും വിവരങ്ങൾ തേടിയാണ് ഇരകളെ സമീപിച്ചത്. എന്നാൽ, കേസ് തുടരാൻ താത്പര്യമില്ലെന്ന നിലപാടിലാണ് അവർ.

മൊഴി നൽകാൻ തയ്യാറല്ലെന്ന ഇരകളുടെ തീരുമാനം അന്വേഷണത്തെ പ്രതിസന്ധിയിലാക്കി. തുടർനടപടികൾക്കായി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അഭിപ്രായം തേടാനാണ് നീക്കം. ഇതുവരെ പരാതി നൽകിയവരുടെയും കേസുമായി ബന്ധപ്പെട്ട സംഭാഷണങ്ങളിൽ പങ്കെടുത്തവരുടെയും മൊഴികളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കൂടാതെ, ഗർഭഛിദ്ര ഭീഷണിയുമായി ബന്ധപ്പെട്ട രാഹുൽ മാങ്കൂട്ടത്തിൻ്റെ ശബ്ദരേഖയും ചില ചാറ്റുകളും അന്വേഷണ സംഘത്തിന് കൈവന്നിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ എഫ്‌ഐആർ സമർപ്പിച്ചിരുന്നു. സ്ത്രീകളെ സാമൂഹ്യമാധ്യമങ്ങളിൽ പിന്തുടർന്ന് ശല്യം ചെയ്‌തത്, ഫോണിലൂടെ ഭീഷണിപ്പെടുത്തിയത്, ഗർഭഛിദ്രത്തിന് സമ്മർദം ചെലുത്തിയ സന്ദേശങ്ങൾ അയച്ചത് തുടങ്ങിയ കുറ്റങ്ങളാണ് എഫ്‌ഐആറിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

Tag: Allegations against Rahul Mangkootathil; Victims say they are not ready to give statements

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button