indiaLatest NewsNationalNews

ഡൽഹിയിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട ഐഎസ്‌ഐഎസ് സംഘത്തെ പിടികൂടി

ഡൽഹിയിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട ഐഎസ്‌ഐഎസ് സംഘത്തെ പിടികൂടി ഡൽഹി പൊലീസ്. സംഘത്തിലെ പ്രധാനാംഗമായ ഡാനിഷ് ആഷറിനെ ഉൾപ്പെടെ എട്ട് പേരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് അറിയിച്ചു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ രാജ്യവ്യാപകമായി നടത്തിയ റെയ്ഡിലാണ് ഭീകരരെ പിടികൂടിയത്. ഡൽഹിയിൽ വൻതോതിലുള്ള ആക്രമണം നടത്താനായിരുന്നു സംഘത്തിന്റെ ലക്ഷ്യം എന്ന് പൊലീസ് കണ്ടെത്തി.

ഝാർഖണ്ഡിലെ ബോക്കാറോ സ്വദേശിയായ ഡാനിഷ് ആഷറിനെ റാഞ്ചിയിലെ ഒരു ലോഡ്ജിൽ നിന്നാണ് ജാർഖണ്ഡ് ഭീകരവിരുദ്ധ സംഘത്തിന്റെ സഹായത്തോടെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഡൽഹിയിൽ നിന്നു ഭീകരബന്ധമുള്ള ആഫ്താബ് എന്നയാളും പിടിയിലായി. ഇയാൾ മഹാരാഷ്ട്ര സ്വദേശിയാണ്. ഇവരാണ് ആക്രമണ പദ്ധതിക്ക് നേതൃത്വം നൽകിയതെന്ന് പൊലീസ് വ്യക്തമാക്കി.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ ഭീകരബന്ധം തെളിഞ്ഞ മറ്റ് ആറ് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. വിദേശത്ത് നിന്നുള്ള നിർദ്ദേശപ്രകാരമാണ് സംഘം പ്രവർത്തിച്ചിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. രണ്ട് സംസ്ഥാനങ്ങളിലായി പിടിയിലായവരോട് പൊലീസ് ഇപ്പോഴും വിശദമായ ചോദ്യം ചെയ്യൽ തുടരുകയാണ്.

Tag: ISIS gang planning terror attack in Delhi arrested

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button