keralaKerala NewsLatest News
പേരൂര്‍ക്കടയിലെ വ്യാജ മോഷണക്കേസിൽ കുടുക്കിയ ബിന്ദുവിന് പുതിയ തൊഴിൽ അവസരം വാഗ്ദാനം ചെയ്ത് എം.ജി.എം പബ്ലിക് സ്‌കൂൾ
പേരൂര്‍ക്കടയിലെ വ്യാജ മോഷണക്കേസിൽ കുടുക്കിയ ബിന്ദുവിന് പുതിയ തൊഴിൽ അവസരം. എം.ജി.എം പബ്ലിക് സ്‌കൂൾ പ്യൂൺ സ്ഥാനത്തേക്ക് ജോലി വാഗ്ദാനം ചെയ്തു. സ്കൂൾ അധികൃതർ നേരിട്ട് ബിന്ദുവിനെ വീട്ടിലെത്തി കണ്ട ശേഷം തന്നെയാണ് ഓഫർ നൽകിയത്. ജോലി സ്വീകരിച്ച ബിന്ദു തിങ്കളാഴ്ച മുതൽ ചുമതലയേൽക്കും.
അതേസമയം, പേരൂർക്കട കേസിനെക്കുറിച്ചുള്ള ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ, സംഭവമെന്നോണം പറഞ്ഞ മാലമോഷണം നടന്നിട്ടില്ലെന്ന് വ്യക്തമായി. പോലീസ് കഥ മെനഞ്ഞാണ് ബിന്ദുവിന്റെ അറസ്റ്റ് ന്യായീകരിച്ചതെന്ന് അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. മനുഷ്യാവകാശ കമ്മീഷനു സമർപ്പിച്ച ക്രൈംബ്രാഞ്ച് റിപ്പോർട്ടിലാണ് ഈ കണ്ടെത്തലുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്.
Tag: MGM Public School offers Bindu, who was implicated in a fake theft case in Peroorkada, a new job opportunity