keralaKerala NewsLatest NewsUncategorized

വാഹനത്തിന് സൈഡ് നൽകിയില്ല, കാർ യാത്രക്കാരെ മർദിച്ച് കോൺഗ്രസ് അനുഭാവി നിസാർ കുമ്പിളങ്ങി അടങ്ങിയ സംഘം

മലപ്പുറം ചങ്ങരംകുളം വളയംകുളത്ത് കാർ യാത്രക്കാരെ ആക്രമിച്ച സംഭവത്തിൽ കോൺഗ്രസ് അനുഭാവി നിസാർ കുമ്പിളയാണ് മുഖ്യപ്രതി. നാല് മാസം മുമ്പ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.

കാറിൽ യാത്ര ചെയ്തിരുന്ന യുവാക്കളോട് വാഹനം സൈഡ് നൽകാത്തതായി ആരോപിച്ച് നിസാർ മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. യുവാക്കളെ തടഞ്ഞുവെച്ച് മർദ്ദിക്കുന്നതിനോടൊപ്പം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതും വീഡിയോയിൽ വ്യക്തമാണ്. സംഭവസമയത്ത് തന്നെ യാത്രക്കാർ പൊലീസിൽ പരാതി നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ചങ്ങരംകുളം പൊലീസ് നിസാറിനെ അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

സോഷ്യൽ മീഡിയയിൽ കോൺഗ്രസിനുവേണ്ടി സജീവമായി ഇടപെടുന്ന വ്യക്തിയാണ് നിസാർ. ആക്രമണത്തിനിരയായ യുവാക്കൾക്കും, വാഹനം സൈഡ് നൽകാത്തതാണ് ആക്രമണത്തിന് നിസാർ ചൂണ്ടിക്കാട്ടിയ കാരണമെന്ന് പറയുന്നു.

Tag: group led by Congress supporter Nisar Kumbilangi beat up the passengers of a car without giving way to the vehicle

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button