ഓണാഘോഷത്തിനിടെ ഉണ്ടായ തിരക്കിനിടെ പൊലീസ് ലാത്തി വീശിയ സംഭവം; അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം കനകക്കുന്നിലെ ഓണാഘോഷത്തിനിടെ ഉണ്ടായ തിരക്കിനിടെ പൊലീസ് ലാത്തി വീശിയ സംഭവത്തിൽ വിവാദം. വിനീത് ശ്രീനിവാസന്റെ സംഗീതപരിപാടിക്കിടെയാണ് സംഭവം അരങ്ങേറിയത്. ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്ന് പൊലീസ് കമ്മീഷണർ അന്വേഷണം ആരംഭിക്കാൻ ഉത്തരവിട്ടു. ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി ഇല്ലാതെയാണ് ലാത്തി വീശിയത് എന്ന് വ്യക്തമായി.
വലിയ തിരക്ക് നിയന്ത്രിക്കുന്നതിനിടെ ഒരു ചെറുപ്പക്കാരനെ പൊലീസ് ഉദ്യോഗസ്ഥൻ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നു. തിരക്ക് നിയന്ത്രിക്കാനായി ആവശ്യത്തിന് പൊലീസുകാരില്ലായ്മയും അവസ്ഥയെ ഗുരുതരമാക്കി. മർദനമേറ്റ യുവാവിനോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും, പിന്നീട് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അസഭ്യപ്രയോഗം നടന്നുവെന്നാണ് പൊലീസിന്റെ വിശദീകരണം. ഇതിന് പിന്നാലെയാണ് ലാത്തി ചാർജ് നടന്നതെന്ന് പൊലീസ് വാദിക്കുന്നു.
Tag: Police lathi-charge incident during Onam celebrations; investigation ordered