Local News
ആൻറിജൻ ടെസ്റ്റ് സാമ്പിളുകൾ ശേഖരിക്കുന്നതിന് മൊബൈൽ സംവിധാനം ഒരുക്കി.

പാലക്കാട് ജില്ലയിലെ നഗരപ്രദേശങ്ങളിൽ നേരിട്ടെത്തി ആൻറിജൻ ടെസ്റ്റ് സാമ്പിളുകൾ ശേഖരിക്കുന്നതിന് പാലക്കാട് അഹല്യ ഹോസ്പിറ്റലിന്റ സഹകരണത്തോടെ മൊബൈൽ വാഹന സംവിധാനം ഒരുക്കി. വാഹനത്തിന്റെ താക്കോലും ആർ.സി ബുക്കും അഹല്യ ഡയബറ്റിസ് ഹോസ്പിറ്റൽ മെഡിക്കൽ ഡയറകടർ ഡോ.സുജിത്ത് കുമാറിൽ നിന്നും ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ.കെ.പി റീത്ത ഏറ്റുവാങ്ങി. തുടർന്ന് വാഹനത്തിന്റെ ഫ്ലാഗ് ഓഫ് ഡി.എം.ഒ നിർവ്വഹിച്ചു.