” കുട്ടി പഠനത്തിൽ പിന്നിൽ പോകുകയോ ക്ലാസിൽ പരാജയപ്പെടുകയോ ചെയ്താൽ ഉത്തരവാദിത്വം അധ്യാപകരുടേത്”; വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി
ഒരു കുട്ടി പഠനത്തിൽ പിന്നിൽ പോകുകയോ ക്ലാസിൽ പരാജയപ്പെടുകയോ ചെയ്താൽ, അതിന്റെ ആദ്യ ഉത്തരവാദിത്വം അധ്യാപകരുടേതാണെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. അധ്യാപക അവാർഡിന്റെ തുക അടുത്ത വർഷം മുതൽ ഇരുപതിനായിരം രൂപയായി വർധിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
എയ്ഡഡ് സ്കൂളുകളിലെ അധ്യാപകരുടെ പ്രശ്നങ്ങൾ മാനേജർമാർ കൂടുതൽ ശ്രദ്ധയോടെ കാണണമെന്ന് മന്ത്രി നിർദ്ദേശിച്ചു. ചിലപ്പോൾ എയ്ഡഡ് സ്കൂൾ അധ്യാപകർ വീട്ടുജോലിയ്ക്ക് വരെ പോകേണ്ടി വരുന്ന അവസ്ഥ നിലനിൽക്കുന്നുവെന്നും, ഇന്ന് തന്നെ നിരവധി അധ്യാപകർ പല പ്രശ്നങ്ങളും പങ്കുവെച്ചതായും ശിവൻകുട്ടി പറഞ്ഞു. അധ്യാപകരുടെ പ്രശ്നങ്ങൾ പഠിക്കാൻ മാനേജ്മെൻറുകൾ പ്രത്യേക കമ്മിറ്റികൾ രൂപീകരിക്കണമെന്നും, സർക്കാർ അതിന് ആവശ്യമായ പിന്തുണ നൽകുമെന്നും അദ്ദേഹം ഉറപ്പ് നൽകി.
ഓണാഘോഷ പരിപാടികൾ സംസ്ഥാനത്ത് വിജയകരമായി സംഘടിപ്പിച്ചതായി ശിവൻകുട്ടി വ്യക്തമാക്കി. “ഒരു പരാതിയും ഇല്ലാതെ സർക്കാർ പരിപാടികൾ പൂർത്തിയാക്കാൻ കഴിഞ്ഞു” എന്ന് അദ്ദേഹം പറഞ്ഞു.
ഓണം വാരാഘോഷ സമാപനത്തിൽ ഉണ്ടായ ലാത്തിചാർജിനെക്കുറിച്ചും മന്ത്രി പ്രതികരിച്ചു. സംഘർഷത്തിന്റെ പട്ടികയിൽ ഉൾപ്പെടാത്ത സാഹചര്യത്തിൽ മാത്രമേ വിമർശനങ്ങൾ ഉണ്ടായിട്ടുള്ളുവെന്ന് അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് 1500-ലധികം പൊലീസുകാർക്ക് കഴിഞ്ഞ ദിവസം ഓണാഘോഷ ഡ്യൂട്ടിയിലുണ്ടായിരുന്നുവെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.
TAG: child falls behind in studies or fails in class, the responsibility lies with the teachers”; Education Minister V. Sivankutty