keralaKerala NewsLatest News

സംസ്ഥാനത്ത് രണ്ടു പേര്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് രണ്ടു പേര്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം, കോഴിക്കോട് സ്വദേശികള്‍ക്കാണ് രോഗബാധ സഥിരീകരിച്ചത്. മലപ്പുറം സ്വദേശിയായ 10 വയസുകാരിയാണ് ഒരാള്‍. ഇന്ന് ആണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലുള്ള കോഴിക്കോട് രാമനാട്ടുകര സ്വദേശിയ്ക്ക് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കോഴിക്കോട് ചികില്‍സയിലുള്ള രോഗികളുടെ എണ്ണം 11 ആയി .ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. കഴിഞ്ഞ ദിവസം രണ്ടുപേര്‍ രോഗമുക്തരായത് ആശ്വാസം നല്‍കി.

Tag: Two more people in the state have been confirmed to have amoebic encephalitis

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button