keralaKerala NewsLatest News

ശബരിമല ദ്വാരപാലക വിഗ്രഹങ്ങളിലെ സ്വർണ്ണപ്പാളികൾ ഉടൻ തിരികെ സന്നിധാനത്ത് എത്തിക്കണമെന്ന് ഹെെക്കോടതി

ശബരിമല ദ്വാരപാലക വിഗ്രഹങ്ങളിലെ സ്വർണ്ണപ്പാളി നീക്കം ചെയ്ത സംഭവത്തിൽ ദേവസ്വം ബോർഡിനെതിരെ ഹൈക്കോടതി കടുത്ത വിമർശനം ഉന്നയിച്ചു. അനുമതിയില്ലാതെ എടുത്തുപോയ സ്വർണ്ണപ്പാളികൾ ഉടൻ തിരികെ സന്നിധാനത്ത് എത്തിക്കണമെന്ന് ഹെെക്കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി.

കോടതിയുടെ അനുമതിയോടെയാണ് മാത്രമേ സന്നിധാനത്ത് സ്വർണ്ണപ്പണികൾ നടത്താവൂ എന്ന് നേരത്തെ തന്നെ നിർദേശിച്ചിരുന്നുവെങ്കിലും, അത് ലംഘിച്ചതാണ് ഗുരുതരമായ വീഴ്ചയെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇതു സംബന്ധിച്ച റിപ്പോർട്ട് കമ്മീഷണർ കോടതിയിൽ സമർപ്പിക്കുകയും ചെയ്തിരുന്നു.

ഉത്തരവിനെ തുടർന്ന് ദേവസ്വം ബോർഡ് ഉടൻ അപ്പീൽ നൽകാൻ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് നിയമ വിദഗ്ധരുമായി ചർച്ച നടത്തുമെന്നും ബോർഡ് വ്യക്തമാക്കി. ചെന്നൈയിൽ ആരംഭിച്ചിരിക്കുന്ന ദ്വാരപാലക ശിൽപ്പത്തിലെ സ്വർണ്ണപ്പാളികളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കാതെ തന്നെ തിരികെ എത്തിക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കാൻ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നാണ് ദേവസ്വം ബോർഡിന്റെ നിലപാട്.

Tag: removing the gold plating from the Sabarimala Dwarapalaka idols; High Court orders that the gold plating be immediately returned to the shrine

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button