keralaKerala NewsLatest News
കൊല്ലത്ത് വിദ്യാർത്ഥിയെ മർദിച്ച സംഭവത്തിൽ അധ്യാപകനെ സസ്പെന്റ് ചെയ്തു
കൊല്ലം അഞ്ചാലുംമൂട് സ്കൂളിൽ വിദ്യാർത്ഥിയെ മർദിച്ച സംഭവത്തിൽ അധ്യാപകനെ സസ്പെന്റ് ചെയ്തു. സസ്പെന്റ് ചെയ്യപ്പെട്ടത് കായിക അധ്യാപകൻ മുഹമ്മദ് റാഫിയെയാണ്. സംഭവത്തിൽ ഉൾപ്പെട്ട വിദ്യാർത്ഥിയെയും അന്വേഷണം പൂർത്തിയാകുന്നതുവരെ സ്കൂളിൽ നിന്നും സസ്പെന്റ് ചെയ്തിട്ടുണ്ട്. നടപടി ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടേതാണ്.
അധ്യാപകനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അഞ്ചാലുംമൂട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ബി.എൻ.എസ് 114-ഉം ജുവനൈൽ ജസ്റ്റിസ് ആക്ടിലെ വിവിധ വകുപ്പുകളും ഉൾപ്പെടുത്തി കേസ് എടുത്തിട്ടുണ്ട്. ഇതോടൊപ്പം ശിശുക്ഷേമ സമിതിയും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Tag: Teacher suspended for beating student in Kollam