പാലക്കാട് ഭർത്തൃവീട്ടിൽ യുവതി മരിച്ച സംഭവം; ഭർത്താവിനെയും കുടുംബാങ്ങളെയും ഇന്ന് പൊലീസ് വീണ്ടും ചോദ്യം ചെയ്യും
പാലക്കാട് പുതുപ്പരിയാരത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അനൂപിനെയും കുടുംബാംഗങ്ങളെയും ഇന്ന് പൊലീസ് വീണ്ടും ചോദ്യം ചെയ്യും. മാട്ടുമന്ത സ്വദേശിനിയായ മീര (29)യാണ് ഭർത്താവിന്റെ പുതുപ്പരിയാരം പൂച്ചിറയിലെ വീട്ടിൽ ഇന്നലെ രാവിലെയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്.
പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ആത്മഹത്യയെന്നാണ് സൂചന. ഒരു വർഷം മുമ്പ് നടന്നിരുന്ന ഇത് മീരയുടെയും അനൂപിന്റെയും രണ്ടാമത്തെ വിവാഹമാണ്. ആദ്യ ഭർത്താവിനോടുള്ള ബന്ധത്തിൽ ജനിച്ച തന്റെ കുഞ്ഞിനെയും തന്നെയും അനൂപ് അവഗണിച്ചുവെന്ന കാര്യമാണ്, മീരയുടേതെന്ന് കരുതുന്ന ആത്മഹത്യക്കുറിപ്പിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
എന്നാൽ മീര ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. സംഭവത്തിൽ ഹേമാംബിക നഗർ പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.
സംഭവദിവസം, ഭർത്താവുമായുണ്ടായ പിണക്കത്തെ തുടർന്ന് മീര സ്വന്തം വീട്ടിലെത്തിയിരുന്നു. പിന്നീട് രാത്രി അനൂപ് എത്തിയെടുത്തു കൂട്ടിക്കൊണ്ടുപോയതാണ്. അതിന് പിന്നാലെ ലഭിച്ചത് മീരയുടെ അസ്വാഭാവിക മരണവിവരമാണ്. ഭർത്താവിന്റെ അതിക്രമത്തെ ചൂണ്ടിക്കാട്ടുന്ന ആത്മഹത്യക്കുറിപ്പും വീട്ടിൽ നിന്ന് ലഭിച്ചിട്ടുണ്ട്. പൊലീസ്, ഭർത്താവിനെയും ബന്ധുക്കളെയും വിശദമായി ചോദ്യം ചെയ്ത ശേഷമേ തുടർനടപടികളിലേക്ക് നീങ്ങൂ.
Tag: Woman dies in Palakkad in-laws’ house; Police to question husband and family again today