keralaKerala NewsLatest News
ഹൃദയത്തിൽ നിന്ന് ഹൃദയത്തിലേക്ക്; ഐസക്കിന്റെ ഹൃദയം അജിനായി തുടിക്കുന്നു
തിരുവനന്തപുരത്ത് നിന്ന് വീണ്ടും ഹൃദയവുമായി എയർ ആംബുലൻസ് പറന്നു. കിംസ് ആശുപത്രിയിൽ നിന്നും എടുത്ത ഹൃദയം വിമാനത്താവളം വഴി കൊച്ചിയിലെത്തിക്കുകയാണ്.
അപകടത്തിൽ പരിക്കേറ്റ് മരിച്ച കൊല്ലം സ്വദേശി 33കാരൻ ഐസക്കിന്റെ ഹൃദയമാണ് എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 28കാരനായ അങ്കമാലി സ്വദേശി അജിൻ ഏലിയാസിന് മാറ്റിവെക്കുന്നത്. കിംസ് ആശുപത്രിയിൽ നിന്ന് ആംബുലൻസിലൂടെ ഹൃദയം തിരുവനന്തപുരത്തെ വിമാനത്താവളത്തിലെത്തിച്ച ശേഷമാണ് എയർ ആംബുലൻസ് വഴി കൊച്ചിയിലേക്ക് കൊണ്ടുപോയത്.
Tag: From heart to heart; Isaac’s heart beats for Ajin