keralaKerala NewsLatest News

”പമ്പയുടെ പരിശുദ്ധി കാത്തുസൂക്ഷിക്കണം”; ആഗോള അയ്യപ്പ സംഗമം സംഘടിപ്പിക്കാന്‍ ഹൈക്കോടതിയുടെ അനുമതി

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ആഗോള അയ്യപ്പ സംഗമം സംഘടിപ്പിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി. പമ്പയുടെ പരിശുദ്ധി കാത്തുസൂക്ഷിച്ചും സാധാരണ അയ്യപ്പഭക്തരുടെ അവകാശങ്ങള്‍ ലംഘിക്കാതെയും സംഗമം നടത്തണമെന്നതാണ് കോടതി നിര്‍ദ്ദേശം. പ്രകൃതിക്ക് ഹാനികരമായ ഒന്നും സംഭവിക്കരുതെന്നും വരവ്-ചെലവ് കണക്കുകള്‍ വ്യക്തമായി സൂക്ഷിക്കണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.

സംഗമത്തിന്റെ വരവ്-ചെലവുകളുടെ വിശദമായ റിപ്പോര്‍ട്ട് 45 ദിവസത്തിനുള്ളില്‍ കോടതിയില്‍ സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രത്യേക പരിഗണന നല്‍കാന്‍ പാടില്ലെന്നും ശബരിമലയിലേക്കുള്ള സാധാരണ ഭക്തര്‍ക്ക് ബുദ്ധിമുട്ടോ അവകാശലംഘനമോ ഉണ്ടാകരുതെന്നും കോടതി വ്യക്തമാക്കി.

അയ്യപ്പ സംഗമത്തിനെതിരായ ഹര്‍ജികളില്‍ ഇന്നലെ നീണ്ടുനിന്ന വാദം പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് ഇന്ന് വിധി പുറത്തുവന്നത്. സംഗമത്തില്‍ സര്‍ക്കാരിന്‍റെ പങ്ക് എന്താണെന്നും ആരെല്ലാം ക്ഷണിച്ചിട്ടുണ്ടെന്നും ഹൈക്കോടതി ചോദിച്ചിരുന്നു. സര്‍ക്കാരോ ദേവസ്വമോ ചെലവിടുന്നില്ല, സാധാരണക്കാര്‍ക്കും പങ്കെടുക്കാം എന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി.

അതേസമയം, അയ്യപ്പന്റെ പേരില്‍ നടക്കുന്ന വ്യാപാര-രാഷ്ട്രീയ പരിപാടിയാണിതെന്നും മതസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ലംഘിച്ചുകൊണ്ടാണ് സംഗമം നടക്കുന്നതെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു.

എന്നാല്‍, ശബരിമല വികസനം ചര്‍ച്ച ചെയ്യാനും “തത്വമസി” സന്ദേശം ലോകമാകെ പ്രചരിപ്പിക്കാനുമുള്ള മഹത്തായ പരിപാടിയാണിതെന്നാണ് സര്‍ക്കാര്‍ വാദം. മുഴുവന്‍ ചെലവും സ്പോണ്‍സര്‍മാര്‍ വഹിക്കുമെന്നും പമ്പയിലെത്തുന്നവര്‍ക്കെല്ലാം തരതിരിവില്ലാതെ സൗകര്യം ഒരുക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. സെപ്റ്റംബര്‍ 20ന് പമ്പാതീരത്താണ് ആഗോള അയ്യപ്പ സംഗമം നടക്കുന്നത്.

Tag: The purity of Pampa should be preserved”; High Court grants permission to organize global Ayyappa Sangamam

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button