keralaKerala NewsLatest News

നടൻ സൗബിന്‍ ഷാഹിറിന് തിരിച്ചടി; ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി നൽകിയ ഹർജി ഹൈക്കോടതി തള്ളി

നടൻ സൗബിന്‍ ഷാഹിറിന് തിരിച്ചടി. ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി നൽകിയ ഹർജി ഹൈക്കോടതി തള്ളി. സിംഗിൾ ബെഞ്ച് എടുത്ത തീരുമാനത്തിലാണ് ഹർജി തള്ളിയത്. മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിലാണ് സൗബിന്‍ പ്രതിയായിരിക്കുന്നത്.

മുമ്പ് വിദേശയാത്രയ്ക്കായി എറണാകുളം മജിസ്ട്രേറ്റ് കോടതിയെ സൗബിന്‍ സമീപിച്ചിരുന്നു. വിദേശത്ത് നടക്കുന്ന ഒരു അവാർഡ് ഷോയിൽ പങ്കെടുക്കാനായിരുന്നു അപേക്ഷ. എന്നാൽ കോടതി അത് അംഗീകരിച്ചില്ല.

സിനിമയിൽ 40 ശതമാനം ലാഭം വാഗ്ദാനം ചെയ്ത് 7 കോടി രൂപ തട്ടിയെന്നാരോപിച്ച് അരൂർ സ്വദേശി സിറാജ് വലിയതുറ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. സിനിമ നിർമ്മാണത്തിനായി പല ഘട്ടങ്ങളിലായി ഏഴ് കോടി രൂപ നൽകി, എന്നാൽ ലാഭവിഹിതം ലഭിക്കാതെ വഞ്ചിക്കപ്പെട്ടുവെന്നാണ് പരാതിയിൽ ആരോപിച്ചത്.

എന്നാൽ, ആവശ്യമായ തുക കൃത്യസമയത്ത് ലഭിക്കാത്തതിനാൽ ഷൂട്ടിങ് ഷെഡ്യൂളുകൾ തടസ്സപ്പെട്ടുവെന്നും അതുമൂലം വലിയ നഷ്ടം സംഭവിച്ചതാണെന്നും നിർമാതാക്കൾ വാദിച്ചിരുന്നു. അതുകൊണ്ടാണ് ലാഭവിഹിതം നൽകാനാകാതിരുന്നതെന്നും അവർ വ്യക്തമാക്കി. കേസ് റദ്ദാക്കണമെന്ന് നിർമാതാക്കൾ ഹൈക്കോടതിയിൽ അപേക്ഷിച്ചിരുന്നെങ്കിലും, അന്വേഷണം തുടരുമെന്നായിരുന്നു കോടതി ഉത്തരവ്. ഇതിന് പിന്നാലെയാണ് സൗബിനെ മരട് പൊലീസ് അറസ്റ്റ് ചെയ്ത് പിന്നീട് ജാമ്യത്തിൽ വിട്ടത്.

Tag: Setback for actor Soubin Shahir; High Court rejects petition seeking relaxation in bail conditions

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button